മലപ്പുറം: ക്രഷറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗര്‍ഭിണിക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ വാലില്ലാപുഴയിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫെർമീനയ്ക്ക് നേരെയാണ് കല്ല് വീണത്.
വീടിന്റെ ഓട് തകര്‍ത്ത് ക്രഷറില്‍ നിന്നുള്ള കല്ല് റൂമിലെ കട്ടിലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് സാരമായ പരിക്കുകള്‍ ഒന്നും പറ്റിയിട്ടില്ല.
വാലില്ലാപുഴയില്‍ ഇതിനുമുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Content Highlight: A pregnant woman was injured after a stone fell from a crusher in Malappuram