ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയെ ഇസ്രഈല്‍ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
World News
ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയെ ഇസ്രഈല്‍ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2024, 8:00 am

ഗസ: ഫലസ്തീനില്‍ മനുഷ്യത്വരഹിത ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രഈലി സൈന്യം. ഗസയിലെ അല്‍ ശിഫാ ആശുപത്രിയില്‍ ഗര്‍ഭിണിയായ ഫലസ്തീന്‍ യുവതിയെ ഇസ്രഈല്‍ സൈനികര്‍ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്.

ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്നതിനായി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് വിവസ്ത്രയാകാന്‍ നിര്‍ബന്ധിതയാവുകയും പങ്കാളിയും മറ്റൊരു പുരുഷനും ദൃക്സാക്ഷി ആയിരിക്കെ കൂട്ട ബലാത്സംഗത്തിന് യുവതി ഇരയാവുകയുമായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുവതിയെ ആക്രമിക്കുന്നത് കണ്ട് കണ്ണുകളടച്ച ഇരുയുവാക്കളെയും സൈനികര്‍ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണിയായ യുവതിയെ ഇസ്രഈലി സൈനികര്‍ നേരത്തെ ക്രൂരമായി മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി ദൃക്സാക്ഷികള്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ഗസയിലെ സ്ത്രീകള്‍ നിയമവിരുദ്ധമായ വധശിക്ഷക്ക് വിധേയമാവുന്നുവെന്ന് റെഡ് ക്രോസിന്റെ ഐ ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രതികരിച്ചു. 65 കുടുംബങ്ങളെ അല്‍ ശിഫാ ആശുപത്രി വിട്ടുപോകാന്‍ സൈന്യം നിര്ബന്ധിച്ചതായും സംഘടന അറിയിച്ചു. തുടര്‍ച്ചയായ ഏഴാം ദിവസവും ആശുപത്രിക്ക് നേരെ സൈന്യം ഷെല്ലാക്രമണം നടത്തുകയാണെന്നും സൈന്യം ചൂണ്ടിക്കാട്ടി.

മൂവായിരത്തോളം ആളുകളാണ് അല്‍ ശിഫാ ആശുപത്രിക്കുള്ളില്‍ അഭയം തേടിയിരിക്കുന്നതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഫലസ്തീനികളെ ഹെലികോപ്റ്ററുകളില്‍ നിന്ന് സൈന്യം വെടിവെച്ച് വീഴ്ത്തുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, രോഗികള്‍, പരിക്കേറ്റവര്‍ ഉള്‍പ്പെടെ 140 പേരെ അല്‍ ശിഫാ ആശുപത്രിക്കുള്ളില്‍ വെച്ച് വധിച്ചതായി ഇസ്രഈലി സൈന്യം സമ്മതിച്ചു.

നിലവിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈലിന്റെ 11 ആക്രമണങ്ങളിലായി 107 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഫലസ്തീനികളുടെ മരണസംഖ്യ 32,333 ആയി ഉയര്‍ന്നുവെന്നും

Content Highlight: A pregnant Palestinian woman was reportedly gang-raped by Israeli soldiers