യെസ് ബാങ്ക് തട്ടിപ്പ്; റാണാ കപൂറിന്റെ 127 കോടി ഡോളറിന്റെ അപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി
national news
യെസ് ബാങ്ക് തട്ടിപ്പ്; റാണാ കപൂറിന്റെ 127 കോടി ഡോളറിന്റെ അപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 8:55 pm

ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി ഡോളര്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാണ കപൂര്‍ ഇപ്പോള്‍ ലണ്ടനില്‍ ജയിലില്‍ കഴിയുകയാണ്.

ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് യുകെയില്‍ 13.5 ദശലക്ഷം പൗണ്ട് വിപണി മൂല്യമുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഡുയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് ( 93 കോടി രൂപയ്ക്ക്)  ആണ് വസ്തു വാങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഡുയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരിലാണ് വസ്തു വാങ്ങിച്ചത്.

4,300 കോടി രൂപയുടെ അഴിമതി കേസില്‍ മുന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ആയ കപൂറിനെ മാര്‍ച്ച് ആദ്യം അറസ്റ്റ് ചെയ്തത്.

വിവിധ ബാങ്കുകളില്‍നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതില്‍ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: A posh apartment of jailed Yes Bank founder Rana Kapoor worth ₹ 127 crore in London has been attached by the Enforcement Directorate