തന്ത്രപ്രധാന മേഖകളിൽ നാലിൽ കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ പാടില്ല; സ്വകാര്യവത്ക്കരണത്തിലൂന്നി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
Economic Package
തന്ത്രപ്രധാന മേഖകളിൽ നാലിൽ കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ പാടില്ല; സ്വകാര്യവത്ക്കരണത്തിലൂന്നി ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 12:25 pm

ന്യൂദൽഹി: പൊതുമേഖല സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവെച്ച് ധനമന്ത്രി നിർമ്മല സീതാരാമിന്റെ അഞ്ചാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. എല്ലാ മേഖലകളിലും സ്വാകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന് പറഞ്ഞ ധനമന്ത്രി ചില പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമെന്നും ലയിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ടാകേണ്ട തന്ത്രപ്രധാന മേഖലകൾ എന്തൊക്കെയാണ് എന്ന് സർക്കാർ വിജ്ഞാപനം ഇറക്കും. ഈ മേഖലകളിൽ ചുരുങ്ങിയത് ഒരു പെതുമേഖല സ്ഥാപനങ്ങൾ എങ്കിലും ഉണ്ടാകണം. സ്ഥാപനങ്ങളുടെ എണ്ണം നാലിൽ കൂടാനും പാടില്ല. തന്ത്രപ്രധാന മേഖലകളിൽ സ്വാകാര്യ കമ്പനികളും അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മഹാത്മ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40000 കോടി രൂപയുടെ സാഹായമാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ച വ്യാധി ചികിത്സ ബ്ലോക്കുകൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക്ക് ഹെൽത്ത് ലബോറട്ടറി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ റേഡിയോ കമ്മ്യൂണിറ്റി റേഡിയോ തുടങ്ങിയവയുടെ സഹായവും വിദ്യാഭ്യാസത്തിന് ഉപയോ​ഗിക്കും. വിദ്യാഭ്യാസത്തിന് ഇ കണ്ടന്റ് ഉപയോ​ഗപ്പെടുത്തും. ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴസിറ്റികൾക്ക് അനുവാദം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഓരോ ടി.വി ചാനൽ കൂടി തുടങ്ങും.കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരി​ഗണിച്ച് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 3 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്താനും കേന്ദ്ര സർക്കാർ അനുമതി നൽകി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക