ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമില്‍ ഉള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ടീം തെരഞ്ഞെടുത്തിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയുടെ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്ര്‍ സ്റ്റീവ് സ്മിത്തും നില്‍ക്കുന്നതായി കാണാം.
പട്ടികയില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇടം നേടിയത് ഏറെ ശ്രദ്ധേയമായി. നിലവിലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഓള്‍ റൗണ്ടര്‍ ആണ് ജഡേജ. ഇന്ത്യയ്ക്കായി 2012 ടെസ്റ്റില്‍ അരങ്ങേറിയ ജഡേജ 98 ഇന്നിങ്‌സില്‍ നിന്നും 2804 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 19 അര്‍ധസെഞ്ച്വറികളും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ്ങില്‍ 67 മത്സരങ്ങളില്‍ നിന്നും 275 വിക്കറ്റുകളും ജഡേജയുടെ അക്കൗണ്ടിലുണ്ട്. പട്ടികയില്‍ മുന്നിലയില്‍ ഉള്ളത് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയാണ്. ജഡേജക്ക് പുറമേ ആർ.അശ്വിൻ, അക്‌സർ പട്ടേൽ എന്നീ ഇന്ത്യൻ താരങ്ങളും പട്ടികയിൽ ഇടം നേടി.
അതേസമയം മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 318 റണ്‍സിന് പുറത്താവുകയായിരുന്നു.
ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ മാര്‍ക്കസ് ലബുഷാനെ 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ലബുവിന് പുറമെ ഉസ്മാന്‍ ഖവാജ 42 റണ്‍സും മിച്ചല്‍ മാര്‍ച്ച് 41 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
അതേസമയം പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ആമീര്‍ ജമാല്‍ മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: A photo trending in social media in Australia cricket ground.