Kerala News
കൊല്ലത്ത് മദ്യത്തിന് പകരം കോള നല്‍കി കബളിപ്പിക്കുന്നയാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 21, 06:11 pm
Thursday, 21st September 2023, 11:41 pm

കൊല്ലം: മദ്യമെന്ന വ്യാജേന കോള നല്‍കി കബളിപ്പിക്കുന്നയാള്‍ കൊല്ലത്ത് പിടിയില്‍.
ചങ്ങന്‍കുളങ്ങര സ്വദേശി സതീശ് കുമാറാണ് പിടിയിലായത്.

ഓച്ചിറ ആലുംപീടിക പരിസരത്ത് ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ ലക്ഷ്യമാക്കിയായിരുന്നു തട്ടിപ്പ്. മദ്യം വാങ്ങാന്‍ വരുന്നവരോട് തന്റെയടുത്ത് മദ്യമുണ്ടെന്നും വിലകുറച്ച് നല്‍കാമെന്നും പറഞ്ഞാണ് മദ്യക്കുപ്പിയില്‍ കോള നിറച്ച് ഇയാള്‍ വ്യാജ വില്‍പ്പന നടത്തിയിരുന്നത്.

ബിവറേജില്‍ വലിയ ക്യൂ ഉണ്ടാകുന്ന സമയത്തും രാത്രിയിലുമാണ് വില്‍പ്പന നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബിവറേജസ് മാനേജര്‍ക്ക് ലഭിച്ചതോടെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സതീശ് കുമാര്‍ പിടിയിലായത്. ഓച്ചിറ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.