| Sunday, 10th February 2013, 2:24 pm

ജനാധിപത്യം പൂര്‍ണതയിലെത്തിയ ദിനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുപ്രീം കോടതി വിധിയിലും പറയുന്നത്, കോടതിക്ക് മുന്നില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിരത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരു ഗൂഢാലോചനയില്‍ പങ്കെടുത്തതിനോ മറ്റോ നേരിട്ട് പങ്കുള്ളതായി തെളിവില്ല. എന്നാല്‍ രാജ്യത്തെ നടുക്കിയ സംഭവം എന്ന നിലയില്‍ ജനഹിതം മാനിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നാണ്.അരുന്ധതി റോയ്എഴുതുന്നു.


എസ്സേയ്‌സ് /അരുന്ധതി റോയ്

അത് ഇന്നലെയായിരുന്നില്ലേ? ശനിയാഴ്ചയെയാണ് ഞാനുദ്ദേശിക്കുന്നത്. ദല്‍ഹിയില്‍ വസന്തം എത്തിച്ചേര്‍ന്നു. സൂര്യന്‍ മെല്ലെ പുറത്ത് വന്നനേരം,നിയമം അതിന്റെ വഴി തേടി.

പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രധാന പ്രതി അഫ്‌സല്‍ ഗുരുവിനെ അതീവ രഹസ്യമായി ദല്‍ഹിയില്‍ തൂക്കിലേറ്റി. അദ്ദേഹത്തിന്റെ മൃതദേഹം തീഹാര്‍ ജയിലില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.[]

1984 ല്‍ തീഹാര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റിയ മറ്റൊരു കാശ്മീരിയായ മഖ്ബൂല്‍ ഭട്ടിന്റെ കുഴിമാടത്തിന് സമീപം തന്നെയാണോ അഫ്‌സല്‍ ഗുരുവിനേയും സംസ്‌കരിച്ചത്? (ജെ.കെ.എല്‍.എഫ് നേതാവായ മഖ്ബൂല്‍ ഭട്ടിന്റെ ചരമവാര്‍ഷികമാണ് നാളെ).

അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയേയും മകനേയും ശിക്ഷയെ കുറിച്ച് അറിയിച്ചിരുന്നില്ല. എന്നാല്‍ സ്പീഡ് പോസ്റ്റ് വഴി കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് ആഭ്യന്തരസെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

ജമ്മുകാശ്മീരിലെ പോലീസ് ഡയറക്ടര്‍ ജനറലിനോട് കുടുംബം വിവരം അറിഞ്ഞിരുന്നോയെന്ന് അന്വേഷിക്കാനും നിര്‍ദേശിച്ചു. അത് അത്ര വലിയ കാര്യമൊന്നുമല്ല, അവര്‍ ഒരു കാശ്മീര്‍ തീവ്രവാദിയുടെ കുടുംബം മാത്രമാണ്.

ശിക്ഷ നടപ്പാക്കിയതില്‍ കാലതാമസം നേരിട്ടെന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്നെങ്കിലും നിയമം നടപ്പിലാക്കിയതില്‍ രാജ്യത്തെ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.ഐ.എമ്മും ഒന്നിച്ച് നിന്ന് ആഘോഷിച്ചു. ചാനലുകള്‍ മസാല കലര്‍ന്ന വാര്‍ത്തകള്‍ നല്‍കി ഒപ്പം കൂടി.

ആ മനുഷ്യന്‍ മരിച്ചുപോയെങ്കിലും, ഒന്നിച്ചുനിന്ന് വേട്ട നടത്തുന്ന ഭീരുക്കളെപ്പോലെ, തങ്ങളുടെ ധൈര്യവാന്‍മാരാണെന്ന് കാണിക്കാന്‍ അവര്‍ക്ക് പരസ്പരം സഹായം വേണ്ടതുപോലെ തോന്നിച്ചു.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് കവാടം കടന്ന് ആയുധധാരികളായ അഞ്ച് പേര്‍ വെള്ള അംബാസിഡറില്‍ വന്നു. കാറില്‍ നിന്നും ചാടി ഇറങ്ങി  തുരുതുരാ വെടിവെക്കാന്‍ തുടങ്ങിയ അവര്‍ ഒരു തോട്ടക്കാരനേയും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ അഞ്ച് ആക്രമണകാരികളും കൊല്ലപ്പെട്ടു.

പോലീസ് പിടികൂടിയ അഫ്‌സല്‍ ഗുരു ഒരേ കാര്യം തന്നെ നിരവധി തവണ മൊഴി നല്‍കി. തുടര്‍ന്ന് മുഹമ്മദ്, റാണ, രാജ, ഹംസ, ഹൈദര്‍ എന്നിവരെ അഫ്‌സല്‍ ഗുരു തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ഇന്നും നാമവരെക്കുറിച്ച് അറിയുന്നത്.

അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി പറഞ്ഞത് അവരെ കാണാന്‍ പാക്കിസ്ഥാനികളെ പോലെ ഇരിക്കുന്നു എന്നാണ്. (തീര്‍ച്ചയായും പാക്കിസ്ഥാനി എങ്ങനെയിരിക്കുമെന്ന് അദ്ദേഹത്തിന് അറിയുമായിരിക്കും? ഇന്നും ജീവിക്കുന്ന സിന്ധി പാക്കിസ്ഥാനിയായ അദ്വാനിക്ക്).”ദല്‍ഹി സര്‍വകാലാശാല അധ്യാപകന്‍ തീവ്രവാദ ആക്രമത്തിന്റെ ബുദ്ധി കേന്ദ്രം”, ” ഡോണ്‍ ഒഴിവുസമയങ്ങളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം”, എന്നിങ്ങനെയായിരുന്നു രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അന്ന് വന്ന ചില തലക്കെട്ടുകള്‍.

അഫ്‌സല്‍ ഗുരുവിന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി (അഫ്‌സല്‍ ഗുരുവിന് സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല നിയമ നടപടികളുടെ ഗുരുതരമായ വീഴ്ചയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു) ഇന്ത്യന്‍ ഗവണ്‍മെന്റ് പാക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറെ തിരിച്ച് വിളിക്കുകയും അഞ്ച് ലക്ഷം സൈനികരെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റയതോടെ കോടതി പറഞ്ഞ ജനവികാരം ശമിച്ചിരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ പൊതു മനസ്സാക്ഷിക്ക് തൃപ്തിയായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതോ, ചോരനിറച്ച നമ്മുടെ പാനപാത്രം ഇനിയും പകുതി മാത്രമേ നിറഞ്ഞിട്ടുള്ളുവോ ?

അന്ന് ഒരു ന്യൂക്ലിയര്‍ യുദ്ധത്തെ പറ്റി വരെ സംസാരമുണ്ടായി. വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും അവരെ ദല്‍ഹിയില്‍ നിന്ന് തിരിച്ചുവിളിക്കുക വരെ ചെയ്തിരിന്നു. ഈ അനിശ്ചിതാവസ്ഥ മാസങ്ങളോളം നിലനില്‍ക്കുകയും രാജ്യത്തെ ഖജനാവില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ ചിലവാകുകയും ചെയ്തു.

2001 ഫെബ്രുവരി 14ന് കേസിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം രംഗത്തെത്തി. ഡിസംബര്‍ 15ന് അക്രമത്തിന്റെ “ബുദ്ധി കേന്ദ്രമായ” എസ്.എ.ആര്‍ ഗീലാനിയെ ദല്‍ഹിയില്‍ വെച്ചും ഷൗക്കത്ത് ഗുരുവിനേയും അഫ്‌സല്‍ ഗുരുവിനേയും ശ്രീനഗറിലെ മാര്‍ക്കറ്റില്‍ വെച്ചും അറസ്റ്റ് ചെയ്തു.

ഇതുകൂടാതെ ഷൗകത്ത് ഗുരുവിന്റെ ഭാര്യയേയും അഫ്‌സന്‍ ഗുരു എന്നിവരേയും അറസ്റ്റ് ചെയ്തു. അത്യുല്‍സാഹത്തോടെ പോലീസ് ഭാഷ്യം മാധ്യമങ്ങള്‍ ഈ വാര്‍ത്തയായി നല്‍കുകയും ചെയ്തു.

“ദല്‍ഹി സര്‍വകാലാശാല അധ്യാപകന്‍ തീവ്രവാദ ആക്രമത്തിന്റെ ബുദ്ധി കേന്ദ്രം”, ” ഡോണ്‍ ഒഴിവുസമയങ്ങളില്‍ പഠിപ്പിക്കുന്നത് തീവ്രവാദം”, എന്നിങ്ങനെയായിരുന്നു രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ അന്ന് വന്ന ചില തലക്കെട്ടുകള്‍.

പോലീസ് തയ്യാറാക്കിയ കുറ്റപത്രപ്രകാരമുള്ള “സത്യങ്ങള്‍”ഉള്‍ക്കൊള്ളിച്ച് കൊണ്ട് സീ ടി.വി “ഡോക്യൂ ഡ്രാമ” എന്ന പേരില്‍ ഡിസംബര്‍ 13 നെ കുറിച്ചുള്ള പ്രത്യേക പരിപാടിയും അവതരിപ്പിച്ചു. പോലീസ് പറയുന്നതാണ് ശരിയെങ്കില്‍ നാട്ടില്‍ കോടതിയുടെ ആവശ്യമെന്താണ്? എന്തായാലും ഈ ഡോക്യമെന്ററിയെ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനിയും പൊതുവേദിയില്‍ വെച്ച് വേണ്ടുവോളം പ്രശംസിച്ചു.

മാധ്യമങ്ങള്‍ കേസിന്റെ വിധിയെഴുതുന്നതിനെ സ്വാധീനിക്കില്ലെന്ന് പറഞ്ഞ്  ഡോക്യുമെന്റ്‌റി പ്രദര്‍ശനത്തിന് സുപ്രീം കോടതി സ്‌റ്റേ നിരസിച്ചു. അതിവേഗ കോടതി അഫ്‌സല്‍ ഗുരുവിനേയും ഗീലാനിയേയും ഷൗക്കത്തിനേയും വധശിക്ഷയ്ക്ക് വിധിക്കുന്നതിന് മുമ്പുള്ള കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്.
അടുത്തപേജില്‍ തുടരുന്നു

എങ്ങനെയാണ് പോലീസിന് അഫ്‌സല്‍ ഗുരുവിനെ കിട്ടിയത്? എസ്.എ.ആര്‍ ഗീലാനി അദ്ദേഹത്തിന് നേതൃത്വം നല്‍കിയെന്നും പറയുന്നു. എന്നാല്‍ ഗീലാനിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അഫ്‌സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമുണ്ടായിരുന്നതായി കോടതി രേഖകളില്‍  നിന്ന് വ്യക്തമാണ്. ഈ വൈരുദ്ധ്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒന്നും ചെയ്യാതെ പോയി.

പിന്നീട് “ബുദ്ധികേന്ദ്ര”മായ എസ്.എ.ആര്‍ ഗീലാനിയെയും അഫ്‌സല്‍ ഗുരുവിനെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഹൈക്കോടതി വിധിയെ സുപ്രീംകോടതി ശരിവെച്ചു. പക്ഷെ 2005 ഓഗസ്റ്റ് അഞ്ചിന് അഫ്‌സല്‍ ഗുരുവിന് മൂന്ന് ജീവപര്യന്തവും ഇരട്ട വധശിക്ഷയും സുപ്രീംകോടതി വിധിക്കുകയുണ്ടായി.[]

കൂടുതല്‍ നന്നായി വസ്തുതകള്‍ അറിയാവുന്ന ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച കള്ളങ്ങള്‍ പറയുന്നപോലെ, “2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് ഹൗസിലേക്ക് ആക്രമിച്ച് കയറിയ ഭീകരരി”ലൊരാളായിരുന്നില്ല അഫ്‌സല്‍ ഗുരു; സുരക്ഷാ ഭടന്മാരെ വെടിവെച്ചുകൊന്നവരിലും അദ്ദേഹമുണ്ടായിരുന്നില്ല ( 2006 ഒക്ടോബര്‍ ഏഴിലെ പയനിയര്‍ പത്രത്തില്‍ ബി.ജെ.പി രാജ്യസഭാ എം.പിയായ ചന്ദന്‍ മിത്ര പറഞ്ഞത് അങ്ങനെയാണ്).

പൊലീസിന്റെ കുറ്റപത്രം പോലും അങ്ങനെ പറയുന്നില്ല. തെളിവുകള്‍ സാഹചര്യപരമാണെന്നാണ് സുപ്രീംകോടതി വിധിന്യായം പറയുന്നത്: “മിക്ക ഗൂഢാലോചനാ കേസുകളിലും സംഭവിക്കുന്നതുപോലെ ഇതിലും കുറ്റകരമായ ഗൂഢാലോചനയിലേക്ക് നയിക്കുന്ന പ്രത്യക്ഷ തെളിവുണ്ടാകില്ല”. പക്ഷേ, വിധിന്യായം ഇങ്ങനെയും തുടരുന്നു: “ഈ ഭീകരസംഭവം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചു, കുറ്റവാളിക്ക് തൂക്കുകയര്‍ നല്‍കിയാല്‍ മാത്രമേ സമൂഹ മനസ്സാക്ഷിക്ക് തൃപ്തിയാകൂ.”

പോലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പോലും അദ്ദേഹത്തിനെതിരെ അങ്ങനെയൊരു ആരോപണമുണ്ടായിരുന്നില്ല. സുപ്രീം കോടതി വിധിയിലും പറയുന്നത്, കോടതിക്ക് മുന്നില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിരത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരു ഗൂഢാലോചനയില്‍ പങ്കെടുത്തതിനോ മറ്റോ നേരിട്ട് പങ്കുള്ളതായി തെളിവില്ല. എന്നാല്‍ രാജ്യത്തെ നടുക്കിയ സംഭവം എന്ന നിലയില്‍ ജനഹിതം മാനിച്ച് വധശിക്ഷയ്ക്ക് വിധിക്കുന്നു എന്നാണ്.

എന്നിട്ടും ആരാണ് അഫ്‌സല്‍ ഗുരുവിനെതിരെ ജനവികാരമെന്ന കൗശലബുദ്ധിക്ക് പിന്നില്‍? പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും പെറുക്കിയെടുത്തതാണോ? അതോ ടി.വിയില്‍ വന്ന ഡോക്യുമെന്ററി കണ്ടിട്ടാണോ?

2002 മെയിലാണ് അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.  9/11 ന് നടന്ന ആക്രമണത്തില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുന്ന സമയമായിരുന്നു അത്. അഫ്ഗാനിസ്ഥാന് മേല്‍ അതിവേഗം നേടിയ വിജയത്തില്‍ അമേരിക്ക അഹങ്കാരത്തോടെ നോക്കുന്ന സമയം. ഗുജറാത്ത് വംശഹത്യ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

ഇങ്ങനെയൊരു സമയത്താണ് പാര്‍ലമെന്റ് കേസ് നടക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിക്കെതിരായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍, സാക്ഷി വിസ്താരവും ആരോപണങ്ങളും സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പുതിയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രതിക്ക് സാധിക്കില്ല.

നിയമത്തിന്റെ ഏതെങ്കിലും പോയിന്റുകള്‍ ഉപയോഗിച്ചുള്ള വാദം മാത്രമേ സാധ്യമാവുകയുള്ളൂ. അതീവ സുരക്ഷയോടെ ജയിലില്‍ താമസിപ്പിച്ച അഫ്‌സല്‍ ഗുരുവിന് ഒരു അഭിഭാഷകന്‍ പോലുമുണ്ടായിരുന്നില്ല.

കോടതി അദ്ദേഹത്തിന് വേണ്ടി നിയമിച്ച ജൂനിയര്‍ അഭിഭാഷകന്‍ അഫ്‌സല്‍ ഗുരുവിനെ ജയിലില്‍ സന്ദര്‍ശിക്കാനോ അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാനോ തയ്യാറായതുമില്ല.  ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ജഡ്ജിക്ക് പറയേണ്ടി വന്നു.

എങ്ങനെയാണ് പോലീസിന് അഫ്‌സല്‍ ഗുരുവിനെ കിട്ടിയത്? എസ്.എ.ആര്‍ ഗീലാനി അദ്ദേഹത്തിന് നേതൃത്വം നല്‍കിയെന്നും പറയുന്നു. എന്നാല്‍ ഗീലാനിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അഫ്‌സല്‍ ഗുരുവിനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശമുണ്ടായിരുന്നതായി കോടതി രേഖകളില്‍  നിന്ന് വ്യക്തമാണ്. ഈ വൈരുദ്ധ്യം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒന്നും ചെയ്യാതെ പോയി.

അഫ്‌സല്‍ ഗുരുവിനെതിരായുള്ള രണ്ട് പ്രധാന തെളിവുകള്‍ അറസ്റ്റ് സമയത്ത് അദ്ദേഹത്തില്‍ നിന്നും ലഭിച്ച ഒരു മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമാണ്. തെളിവുകള്‍ സീല്‍ ചെയ്യണമെന്നിരിക്കിലും പിടിച്ചെടുത്ത ലാപ്‌ടോപ്പും ഫോണും സീല്‍ ചെയ്തിരുന്നില്ല.

അറസ്റ്റിന് ശേഷവും ലാപ്‌ടോപ്പിലെ ഹാര്‍ഡ് ഡിസക് ഉപയോഗിച്ചിരുന്നതായി വിചാരണവേളയില്‍ തെളിയുകയും ചെയ്തിരുന്നു. ലാപ് ടോപ്പില്‍ ആകെ ഉണ്ടായിരുന്നത് ആഭ്യന്തരമന്ത്രാലയത്തിലേക്ക് പ്രവേശിക്കാനുള്ള വ്യാജപാസും പാര്‍ലമെന്റില്‍ പ്രവേശിക്കാനുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമാണ്. കൂടാതെ സീ ടി.വിയുടെ പാര്‍ലമെന്റിനെ കുറിച്ചുള്ള ഒരു വീഡിയോയും.

മറ്റെല്ലാ രേഖകളും അഫ്‌സല്‍ ഗുരു ഡിലീറ്റ് ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിലെ മുഖ്യ പങ്കാളിയായ ഖാസി ബാബയ്ക്ക് ഇതെല്ലാം അഫ്‌സല്‍ കൈമാറിയെന്നും പോലീസ് പറയുന്നു.

കോടതി അദ്ദേഹത്തിന് വേണ്ടി നിയമിച്ച ജൂനിയര്‍ അഭിഭാഷകന്‍ അഫ്‌സല്‍ ഗുരുവിനെ ജയിലില്‍ സന്ദര്‍ശിക്കാനോ അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാനോ തയ്യാറായതുമില്ല.  ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ജഡ്ജിക്ക് പറയേണ്ടി വന്നു.

അഫ്‌സല്‍ ഗുരുവിന് സിം വിറ്റതായി മൊഴിനല്‍കിയ കമല്‍ കിശോറെന്ന സാക്ഷിയെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇയാള്‍ അഫ്‌സല്‍ ഗുരുവിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഈ സിം ഉപയോഗിച്ചാണ് 2001 ഡിസംബര്‍ 4 മുതല്‍ അഫ്‌സല്‍ തന്റെ പങ്കാളികളുമായി ബന്ധപ്പെട്ടതത്രേ. എന്നാല്‍ പ്രോസിക്യൂഷന്റെ സ്വന്തം കോള്‍ റെക്കോര്‍ഡുകളില്‍ നിന്നും ഈ സിം 2001 നവംബര്‍ ആറ് മുതല്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കാം.

ഇതൊക്കെ കെട്ടിച്ചമച്ച തെളിവുകളാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

യഥാര്‍ത്ഥത്തില്‍ അഫ്‌സല്‍ ഗുരു കാശ്മീരിലെ പീഡനങ്ങളുടെയും ഭീഷണികളുടേയും പിടിച്ച് പറിയുടേയും ഇരയാവുകായായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ദുരൂഹതയെ നീക്കം ചെയ്യണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേസിലെ നീഗൂഢമായ വിചാരണയിലൂടെ സഞ്ചരിച്ചാല്‍ മതിയാകും. പക്ഷേ അതാരും ചെയ്യില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും സുരക്ഷിതരായി തന്നെ നില്‍ക്കുകയാണ്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റയതോടെ കോടതി പറഞ്ഞ ജനവികാരം ശമിച്ചിരിക്കാമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ പൊതു മനസ്സാക്ഷിക്ക് തൃപ്തിയായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതോ, ചോരനിറച്ച നമ്മുടെ പാനപാത്രം ഇനിയും പകുതി മാത്രമേ നിറഞ്ഞിട്ടുള്ളുവോ ?

കടപ്പാട്: ദ ഹിന്ദു

We use cookies to give you the best possible experience. Learn more