രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി തിയ്യേറ്ററുകളിലെ ആളുകളുടെ എണ്ണത്തെ ഉദാഹരിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. താന്‍ പറഞ്ഞത് ശരിയായിരുന്നുവെന്നും എന്നാല്‍ സാഹചര്യത്തിന് ചേര്‍ന്നതായിരുന്നില്ലെന്ന് തോന്നിയതിനാലാണ് പിന്‍വലിക്കുന്നത് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒറ്റ ദിവസം കൊണ്ട് മൂന്ന് ചിത്രങ്ങള്‍ 120 കോടി രൂപ നേടി എന്ന് പറഞ്ഞത് വസ്തുതകളെ വച്ച് നോക്കുമ്പോള്‍ ശരിയായ ഒന്നാണ്. ഞാന്‍ സിനിമയുടെ തലസ്ഥാനമായ മുംബൈയില്‍ വെച്ചാണത് പറഞ്ഞത്. ലക്ഷക്കണക്കിന് പേര്‍ക്ക് ജോലി നല്‍കുന്നതിനാലും നികുതി ഇനത്തില്‍ വലിയ തുക സംഭാവന നല്‍കുന്നതിനാലും സിനിമ വ്യവസായത്തോട് വലിയ ബഹുമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന വ്യത്യസ്തമായ രീതികളെ കുറിച്ചാണ് ഞാന്‍ വിശദീകരിച്ചത്. അവിടെ വച്ച് സാഹചര്യത്തിന് ചേരാത്ത വാക്കുകള്‍ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ എന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ