ബുധനാഴ്ച നടന്ന ഇസ്രഈല്‍ വ്യോമാക്രമണത്തിലാണ് ഇമാന്‍ അടങ്ങുന്ന മാധ്യമപ്രവര്‍ത്തകയുടെ കുടുംബം ഒരുമിച്ച് കൊല്ലപ്പെട്ടത്. ആക്രമണം നടക്കുമ്പോള്‍ ഇമാനും പങ്കാളിയായ ഹെല്‍മി, മൂന്ന് മക്കളായ അല്‍മ, ഒമര്‍, ബിലാല്‍ എന്നിവരാണ് സ്ഥലത്തുണ്ടായിരുന്നത്.
മാധ്യമപ്രവര്‍ത്തകയുടെ മരണത്തിന് പിന്നാലെ, ഇസ്രഈല്‍ ആക്രമണത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് ഇമാനിന്റെ പങ്കാളി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
‘ഞങ്ങള്‍ ഇതുവരെ എങ്ങനെ ജീവിച്ചിരുന്നു?. രക്തസാക്ഷികള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ,’ എന്നായിരുന്നു ഹെല്‍മിയുടെ കുറിപ്പ്.
ആക്രമണത്തില്‍ അപലപിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക ചാര്‍ട്ടറുകള്‍ക്കും അനുസൃതമായി ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പ് നല്‍കുന്നതില്‍ നേതൃത്വങ്ങള്‍ പരാജയപ്പെട്ടുവെന്നും മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വിമര്‍ശിച്ചു.
ഇതോടെ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 193 ആയി. കഴിഞ്ഞ വര്‍ഷം ലോകത്താകമാനം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ മൂന്നിലൊന്നും ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഗസയിലും ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ 396 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
40 മാധ്യമപ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലുമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ജോലിക്കിടെയാണ് ഇസ്രഈലിന്റെ ആക്രമണത്തിന് ഇരയായത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 44,805 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 106,257 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറില്‍ തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് നെതന്യാഹു സര്‍ക്കാര്‍ ഗസയിലെ അതിക്രമം ആരംഭിച്ചത്.
Content Highlight: A Palestinian journalist and his family died in an Israeli airstrike