| Wednesday, 10th September 2014, 11:38 am

മക്കാവയിലെ സെക്‌സ് ടോയ്‌സ് വില്പനശാലകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

“അഞ്ചുവയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ എണ്‍പത്തിയഞ്ച് വയസ്സുള്ള മുത്തശ്ശിയെവരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രമായി നിങ്ങളുടെ സര്‍ക്കാറിന് പഞ്ചായത്തുകള്‍തോറും സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ തുടങ്ങിക്കൂടേ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാനും സ്തബ്ധനായി അതേകുറിച്ച് ആലോചിച്ചുപോയി. ശരിയാണ്, ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തില്‍ ഒരു ഉള്ളുതുറന്ന ചര്‍ച്ചക്ക് സമയമായി.” എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ വിവാദ ലേഖനം


പുസ്തകം : മറക്കാനാവാത്ത മക്കാവ് യാത്ര
പേജ് : 108
പ്രസാദ്ധകര്‍: alfaone പബ്ലിഷേഴ്‌സ്
വില:  120

വിസ്മയക്കാഴ്ച സമ്മാനിക്കുന്ന ഒരു ഹൈടെക് നഗരമാണ് മക്കാവ്. എനിക്ക് മാത്രമല്ല, ഭാര്യക്കും മക്കള്‍ക്കും മക്കാവിലെ കാഴ്ചകള്‍ ജീവിതകാലത്തൊരിക്കലും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മക്കാവിലെ ഷോപ്പിങ്ങിനിടയില്‍ ഉണ്ടായ ഒരു അനുഭവം കൗതുകകരമായിരുന്നു. കാര്യമാത്രപ്രസക്തമായ ചിന്തകള്‍ക്കും അത് വഴിവെച്ചു.

സെന്റ് പോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റിലെ ഷോപ്പിങ് തുടങ്ങിയ ഉടന്‍ മകള്‍ തമന്ന ചൂണ്ടിക്കാണിച്ചത് ഒരു ടോയ്‌ഷോപ്പാണ്. ഷോപ്പിനകത്ത് നല്ല തിരക്കുണ്ട്. ഷോപ്പിലേക്ക് നടന്നടുത്ത ഭാര്യ പെട്ടെന്ന് സ്തബ്ധയായി തിരിഞ്ഞ് നിന്നു. എന്റെ മുഖത്തേക്ക് നോക്കി അവള്‍ ഒരു കള്ളച്ചിരി ചിരിച്ചു. ടോയ്‌സ് എന്ന വലിയ അക്ഷരത്തിന് മുകളില്‍ സെക്‌സ് എന്ന് ചെറുതായി എഴുതിയത് ഭാര്യ എന്റെ ശ്രദ്ധയില്‍പ്പെടുത്തി.

നമ്മുടെ കാഴ്ച്ചപ്പാടില്‍ ചിന്തിച്ചാല്‍ അതൊരു അഡള്‍ട്ട് ഒണ്‍ലി ഷോപ്പാണെന്ന കാര്യം എനിക്കും ബോധ്യപ്പെട്ടു. അവള്‍ തിടുക്കത്തില്‍ തമന്നയെ വലിച്ചിഴച്ച് കൊണ്ടുപോയി. തമന്ന വാശിപിടിച്ചു കരഞ്ഞു. ഇതിനെക്കാള്‍ നല്ല ടോയ്‌ഷോപ്പ് മറ്റൊരിടത്ത് ഉണ്ട് എന്നൊക്കെ പറഞ്ഞ് ഭാര്യ മകളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മകന്‍ അമന്‍ റോസിന് കാര്യം ഏറെക്കുറെ പിടികിട്ടിയത് പോലെ തോന്നി. കണ്ണാടിക്കൂട്ടിലെ പല സെക്‌സ് ടോയ്‌സുകളും അവന്റെ കണ്ണില്‍ പെട്ടിട്ടുണ്ട്. അതൊക്കെ പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള ടോയ്‌സാണ് എന്നകാര്യം ഞാന്‍ മകനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. മക്കാവ് നഗരത്തില്‍ ഇതുപോലുള്ള സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ ഒത്തിരിയുണ്ടത്രേ. ഭാഗ്യത്തിന് മാര്‍ക്കറ്റിലെ തൊട്ടടുത്ത ജംഗ്ഷനില്‍ തന്നെ വലിയ കളിപ്പാട്ടങ്ങളുടെ ഒരു കട കണ്ടുകിട്ടി.


യു.കെയിലും യു. എസ്. എ. യിലും കണ്ട സെക്‌സ് ടോയ്‌സ് ഷോപ്പിനെക്കുറിച്ച് ഞാന്‍ വിശദമാക്കിയപ്പോള്‍ അവള്‍ക്ക് ചിരിയടക്കാനായില്ല. പുരുഷലിംഗത്തിന്റേയും സ്ത്രീലിംഗത്തിന്റേയും രൂപങ്ങള്‍ ഒറിജിനല്‍ എന്നേ തോന്നൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍- ഇങ്ങനെ സ്വയം ഭോഗത്തിനുള്ള ഹൈടെക് ടോയ്‌സുകളുടെ കലവറ. സെക്‌സ് വിഷയം സംബന്ധിച്ച് ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് നോളജ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തു.



ബാര്‍ബിയുടെ വലിയ ഒരു ശേഖരത്തിന്റെ കൗണ്ടറിലേക്ക് മകള്‍ തമന്നയെ പറഞ്ഞുവിട്ടു. മകന്റെ വീക്ക്‌നസ്സ് അയേണ്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങിയ കളിപ്പാട്ടങ്ങളാണ്. രണ്ടുപേരും ഷോപ്പിങ് തുടങ്ങി. ഭാര്യ ഷോപ്പിന് പുറത്തിറങ്ങി. ഏതോ ഒരു ആപത്തില്‍ നിന്ന് മക്കളെ രക്ഷിച്ച ഒരമ്മയുടെ മാനസികാവസ്ഥയിലായിരുന്നു അവള്‍. ഒരു ശരാശരി മലയാളിയുടെ തനികാപട്യം അവളില്‍ നിന്ന് പുറത്തുവന്നു. നിങ്ങള്‍ ആ ടോയ്‌സ് ഷോപ്പ് എനിക്കൊന്ന് കാണിച്ചു തരാമോ? അവള്‍ നാണം കുണുങ്ങി ചോദിച്ചു. കുട്ടികളെ റൂമിലാക്കിയിട്ട് നമുക്ക് പിന്നീട് വന്ന് കാണാം എന്ന് പറഞ്ഞ് ഞാന്‍ അവളെ ആശ്വസിപ്പിച്ചു. എന്തൊക്കെയാണ് ആ അഡള്‍ട്ട് ഒണ്‍ലി ടോയ്‌സ് ഷോപ്പില്‍ എന്നറിയാനുള്ള ജിജ്ഞാസ അവള്‍ മറച്ചുപിടിച്ചില്ല.

[]യു.കെയിലും യു. എസ്. എ. യിലും കണ്ട സെക്‌സ് ടോയ്‌സ് ഷോപ്പിനെക്കുറിച്ച് ഞാന്‍ വിശദമാക്കിയപ്പോള്‍ അവള്‍ക്ക് ചിരിയടക്കാനായില്ല. പുരുഷലിംഗത്തിന്റേയും സ്ത്രീലിംഗത്തിന്റേയും രൂപങ്ങള്‍ ഒറിജിനല്‍ എന്നേ തോന്നൂ. കൃത്രിമ ഭോഗങ്ങള്‍ക്ക് ഉതകുന്ന ബാറ്ററികള്‍ ഘടിപ്പിച്ച ഹൈടെക് ഉപകരണങ്ങള്‍. റബ്ബറില്‍ തീര്‍ത്ത ഊതി വീര്‍പ്പിക്കാവുന്ന ബലൂണ്‍ മാതൃകയിലുള്ള സ്ത്രീ പുരുഷ രൂപങ്ങള്‍- ഇങ്ങനെ സ്വയം ഭോഗത്തിനുള്ള ഹൈടെക് ടോയ്‌സുകളുടെ കലവറ. സെക്‌സ് വിഷയം സംബന്ധിച്ച് ഡോക്ടറായ എന്റെ ഭാര്യയുടെ സ്ഥിതി ഇതാണെങ്കില്‍ ഒരു ശരാശരി മലയാളി സ്ത്രീയുടെ സെക്‌സ് നോളജ് എന്തായിരിക്കുമെന്ന് ഞാനെന്റെ കെട്ട്യോളുടെ പെരുമാറ്റത്തില്‍ നിന്ന് വായിച്ചെടുത്തു.

നമ്മുടെ നാട്ടില്‍ സെക്‌സിനോടുള്ള സമീപനം വളരെ ഇടുങ്ങിയതാണ്. അടിച്ചമര്‍ത്തപ്പെട്ട സെക്‌സിന്റെ വള്‍ഗറൈസ്ഡ് ആയിട്ടുള്ള എത്ര എത്ര വാര്‍ത്തകള്‍ നാം കാണുന്നു, കേള്‍ക്കുന്നു, വായിക്കുന്നു. ഷോപ്പിങ് മാളിനടുത്തുള്ള മരച്ചുവട്ടിലെ ചാരുബെഞ്ചിലിരുന്ന് ഞാനും ഭാര്യയും മലയാളിയുടെ കാപട്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വെറുതെ നേരം കളഞ്ഞു.

സ്ത്രീകളെ രൂക്ഷമായി നോക്കി ചോരകുടിച്ച്, കണ്ണുകൊണ്ട് പോലും വ്യഭിചരിക്കുന്ന കാഴ്ച കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിടെയും കാണാനാവില്ല. തിരക്കുള്ള യാത്രാ ബസ്സില്‍ സ്ത്രീകളുടെ പിറകില്‍ തൊട്ടുരുമ്മി നിന്ന് ആശ്വാസം കൊള്ളുന്ന മലയാളി പുരുഷന്മാര്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് കുറ്റകരമാണെന്നറിഞ്ഞിട്ടും കേരളത്തില്‍ അത് വര്‍ദ്ധിക്കുന്നു. പിഞ്ചുകുഞ്ഞിനെ വരെ പീഡനത്തിന് വിധേയമാക്കുന്ന ഞരമ്പുരോഗികളുടെ നാടായി കേരളം മാറുന്നു.

അടുത്ത പേജില്‍ തുടരുന്നു


നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നാണ്. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ട്. ഋഷ്യശൃംഗന്‍മാരെ പോലെയാണല്ലോ ബോയ്‌സ് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കാണാതെ ഇവര്‍ വളര്‍ന്നത്.


അമേരിക്കയില്‍ നിന്ന് ഗവേഷണത്തിന് വന്ന പെണ്‍കുട്ടി കല്‍ക്കട്ടയിലും ബാംഗ്ലൂരിലും ദില്ലിയിലും യാത്രക്കിടയില്‍ അനുഭവിച്ച പീഡനങ്ങള്‍ ലോക മാധ്യമങ്ങളില്‍ നമ്മുടെ മാനം കെടുത്തിയതാണ്. ഇതിനര്‍ത്ഥം നമ്മുടെ സമൂഹം ആകെ ചീത്തയാണ് എന്നല്ല. സെക്‌സിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാത്തതിന്റെ കുറവാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.

സെക്‌സ് ടോയ്‌സുകള്‍ മക്കള്‍ കാണുന്നത് വിലക്കിയ ഭാര്യയും ഞാനും തനി മലയാളി മൂല്യബോധത്തിന്റെ വക്താക്കളും പ്രയോക്താക്കളും തന്നെയാണ്. വിശ്വസ്തയായ സ്വന്തം ഭാര്യക്ക് പോലും സെക്‌സ് ടോയ്‌സുകള്‍ കാണിച്ചുകൊടുക്കാത്ത ഒരു പഹയനാണ് ഈയുള്ളവന്‍.

അഞ്ചുവയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ എണ്‍പത്തിയഞ്ച് വയസ്സുള്ള മുത്തശ്ശിയെവരെ പീഡിപ്പിക്കുന്ന മലയാളി ഞരമ്പുരോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രമായി നിങ്ങളുടെ സര്‍ക്കാറിന് പഞ്ചായത്തുകള്‍തോറും സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ തുടങ്ങിക്കൂടേ എന്ന് ഭാര്യ ചോദിച്ചപ്പോള്‍ ഞാനും സ്തബ്ധനായി അതേകുറിച്ച് ആലോചിച്ചുപോയി. ശരിയാണ്, ലൈംഗികതയെക്കുറിച്ച് കേരളീയ സമൂഹത്തില്‍ ഒരു ഉള്ളുതുറന്ന ചര്‍ച്ചക്ക് സമയമായി. 1986-ല്‍  ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കലാകൗമുദിയിലെ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ എഴുതിയ ഒരു അനുഭവക്കുറിപ്പ് എനിക്ക് ഓര്‍മ്മവന്നു.

ബാംഗ്ലൂരില്‍ അദ്ദേഹം ബസ് യാത്ര ചെയ്യുകയായിരുന്നു. അവിടെ സ്ത്രീകളും പുരുഷന്മാരും ഒരേ സീറ്റിലിരുന്ന് സഞ്ചരിക്കുന്നു. ആ കാഴ്ച കൃഷ്ണന്‍ നായര്‍ക്ക് ആശ്ചര്യമായി! അദ്ദേഹത്തിന്റെ തൊട്ടുമുന്നിലെ സീറ്റില്‍ ഒരു സുന്ദരിയായ സ്ത്രീ ഒറ്റക്ക് ഇരിക്കുന്നു. എഴുന്നേറ്റ് ആ സുന്ദരിയുടെ അടുത്ത് പോയി ഇരുന്നാലോ എന്ന് കൃഷ്ണന്‍ നായര്‍ ചിന്തിച്ചു. പക്ഷേ ധൈര്യം കിട്ടിയില്ല. അടുത്ത സ്റ്റോപ്പില്‍ നിന്ന് ബസ്സില്‍ കയറിയ ചെറുപ്പക്കാരന്‍ ആ സുന്ദരിയുടെ സീറ്റില്‍ തൊട്ടുരുമ്മിയിരുന്നു. കൃഷ്ണന്‍ നായര്‍ക്ക് അവനോട് അസൂയ തോന്നിയത്രേ. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ അസ്വസ്ഥയാകുന്നത് കൃഷ്ണന്‍ നായര്‍ കണ്ടു. അദ്ദേഹം മുന്നിലിരിക്കുന്ന ചെറുപ്പക്കാരന്റെ ചുമലില്‍ തട്ടി ചോദിച്ചു. “മലയാളിയാണ് അല്ലേ”! “എങ്ങനെ മനസ്സിലായി” എന്നായി ചെറുപ്പക്കാരന്‍. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ രാജേഷും റോസിനയും പരിസരം മറന്ന് ഉറക്കെ ചിരിച്ചു.

എണ്‍പതുകളുടെ മധ്യത്തില്‍ കൃഷ്ണന്‍ നായര്‍ പങ്കുവെച്ച ഈ അനുഭവക്കുറിപ്പ് കേരളത്തിന്റെ സാംസ്‌കാരിക-വിദ്യാഭ്യാസ-ധാര്‍മ്മിക ലോകം ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. പക്ഷേ നമ്മുടെ കപട സദാചാരബോധം പിന്നെയും കുറേ മുന്നോട്ട് പോയി. ഇത്തരം കാര്യങ്ങള്‍ ജീവിത അജണ്ടയില്‍ ഉള്‍പ്പെടുത്താന്‍ മലയാളി തയ്യാറായില്ല. അതുകൊണ്ട് തന്നെസദാചാരബോധത്തില്‍ നിന്ന് സദാചാരപോലീസിലേക്ക് കേരളം വളര്‍ന്നു.


നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നാണ്. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ട്. ഋഷ്യശൃംഗന്‍മാരെ പോലെയാണല്ലോ ബോയ്‌സ് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കാണാതെ ഇവര്‍ വളര്‍ന്നത്.


സെക്‌സ് ടോയ്‌സുകള്‍ മക്കള്‍ കാണുന്നത് വിലക്കിയ ഭാര്യയും ഞാനും തനി മലയാളി മൂല്യബോധത്തിന്റെ വക്താക്കളും പ്രയോക്താക്കളും തന്നെയാണ്. വിശ്വസ്തയായ സ്വന്തം ഭാര്യക്ക് പോലും സെക്‌സ് ടോയ്‌സുകള്‍ കാണിച്ചുകൊടുക്കാത്ത ഒരു പഹയനാണ് ഈയുള്ളവന്‍.

ഞങ്ങളുടെ സംസാരം തുടരുന്നതിനിടയില്‍ മകന്‍ വന്ന് ഉമ്മയെയും കൂട്ടി ബില്ല് കൊടുക്കാന്‍ ക്യാഷ് കൗണ്ടറിലേക്ക് പോയി. വെടിപറച്ചിലിനിടയില്‍  മക്കള്‍ ഞങ്ങളുടെ യാത്രാ ബജറ്റ് തകിടം മറിക്കുന്ന ഒരു വലിയ ഷോപ്പിങ് തന്നെ നടത്തിക്കഴിഞ്ഞിരുന്നു!

നമ്മുടെ പാഠ്യപദ്ധതിയില്‍ സെക്‌സ് പഠനം ഉള്‍പ്പെടുത്തേണ്ട സമയമായി. സ്‌കൂളില്‍ വെച്ച് തന്നെ ശാസ്ത്രീയമായി അക്കാര്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം. നമ്മുടെ ഗേള്‍സ്-ബോയ്‌സ് സ്‌കൂള്‍ രീതികള്‍ പാടെ ഒഴിവാക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കൂളുകള്‍ എന്ന രീതി ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം, ഇത്തരം സ്‌കൂളില്‍ നിന്ന് വരുന്നവരാണ് കൂടുതല്‍ ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നാണ്. കാരണം പത്തുകൊല്ലത്തോളം പരസ്പരം എതിര്‍ലിംഗത്തിലെ കുട്ടികളുമായി ഇടപഴകാതെയും സൗഹൃദം പങ്കുവെയ്ക്കാതെയും വളര്‍ന്നതിന്റെ തകരാറുകള്‍ ഇവരില്‍ ഉണ്ട്. ഋഷ്യശൃംഗന്‍മാരെ പോലെയാണല്ലോ ബോയ്‌സ് സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കാണാതെ ഇവര്‍ വളര്‍ന്നത്.

ചൈനയിലെ സ്‌കൂളുകളിലെ രീതിയെപ്പറ്റി രാജേഷിനോട് ചോദിച്ചു. ചെറിയ ക്ലാസുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തിയാണ് അവിടെ ഇരുത്തുന്നത്. കേരളത്തിലേതു മാത്രമല്ല ഇന്ത്യയിലാകെത്തന്നെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വിദേശമാധ്യമങ്ങളില്‍ എന്നും കൗതുകവാര്‍ത്തകളായി മാറാറുണ്ടെന്ന് രാജേഷ് തന്റെ വ്യക്തിപരമായ ഒരു സങ്കടം പങ്കുവെച്ചു. അപ്പോഴേക്കും റോസ്‌നയും ആനും എത്തി.

ചൈനക്കാരിയായ ഭാര്യയേയും കൂട്ടി നാട്ടിലേക്ക് മടങ്ങണം എന്നാണ് രാജേഷിന്റെ ആഗ്രഹം. പക്ഷേ ഹോങ്കോങ്ങിലും ചൈനയിലും ജീവിച്ച ആന്‍ അത് ഇഷ്ടപ്പെടുന്നില്ല. അവസാനം അഞ്ചാം ക്ലാസ്സ് വരെയെങ്കിലും കുട്ടികളെ കേരളത്തില്‍ പഠിപ്പിക്കാന്‍ ആന്‍ സമ്മതിച്ചു. ഇന്ത്യയിലെ ഇംഗ്ലിഷ് വിദ്യാഭ്യാസം നിലവാരമുള്ളതാണ് എന്നതാണ് ആനിന്റെ അഭിപ്രായം. അപ്പോഴാണ് ഇടിത്തീ പോലെ ദില്ലിയിലെ പെണ്‍കുട്ടി (നിര്‍ഭയ) ബസ്സില്‍ വെച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്നത്. ഹോങ്കോങ്-ചൈനീസ് മാധ്യമങ്ങളില്‍ പോലും അത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ആനിന്റെ രക്ഷിതാക്കളും കുടുംബക്കാരും ഇന്ത്യയിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നത് തടഞ്ഞു. രണ്ടും പെണ്‍കുട്ടികളാണ്. അവര്‍ അവിടെ സുരക്ഷിതരാവില്ല. ഏത് നിമിഷവും അവര്‍ തെരുവില്‍ പീഡിപ്പിക്കപ്പെട്ടേക്കാം എന്ന ഭയം. രാജേഷ് വലിയ പ്രതിസന്ധിയിലായി. ആ കുടുംബത്തിന്റെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ എന്റെ ഭാര്യ ഒരു സ്റ്റഡി ക്ലാസ് തന്നെ എടുത്തു. അവസാനം അവര്‍ മനസില്ലാമനസ്സോടെ സമ്മതിച്ചു. കുട്ടികള്‍ രണ്ടും ഇപ്പോള്‍ തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്നു. ഒരുപക്ഷെ രാജേഷിന് ഞങ്ങളുടെ യാത്രകൊണ്ട് കിട്ടിയ ഏക പ്രത്യുപകാരം അതായിരിക്കും.

ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സെക്‌സ് വിഷയത്തില്‍ വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ നാം മാറ്റുന്നില്ലെങ്കില്‍ നമ്മുടെ ഭാവി ഇരുളടഞ്ഞതാവും, തീര്‍ച്ച! ഇക്കാര്യത്തില്‍ നാം കണ്ടു പഠിക്കേണ്ടത് ഗള്‍ഫിലെ ഭരണാധികാരികളെയാണ്. ചില ഇസ്‌ലാമിക രാജ്യങ്ങളില്‍ നിശാക്ലബ്ബുകളും മദ്യഷോപ്പുകളും തുടങ്ങാന്‍ അവിടുത്തെ ഭരണാധികാരികള്‍ അനുമതി നല്‍കി. അന്ന് വിമര്‍ശനവുമായി ഒരു സംഘം മതപണ്ഡിതന്മാര്‍ രംഗത്ത് വന്നു. ഷെയ്ക്ക് പറഞ്ഞ മറുപടി ഇത് അര്‍മാദ രോഗികള്‍ക്കു വേണ്ടിയുള്ളതാണ്. അഥവാ നമ്മുടെ സമുദായത്തില്‍ പെട്ടവര്‍ ആരെങ്കിലും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ മതപഠന ക്ലാസിന്റെ കുറവുകൊണ്ടാണ്.

കേരളത്തിലെ നിലവിലുള്ള സ്ഥിതി വെച്ച് നമുക്കും പറയാം. ഞരമ്പുരോഗികള്‍ക്കും ലൈംഗികജ്വരം ബാധിച്ച അര്‍മാദ രോഗികള്‍ക്കും വേണ്ടി ഇതുപോലെ പ്രത്യേക ക്ലബ്ബുകള്‍ തുടങ്ങുവാന്‍ സമയമായിരിക്കുന്നു. ധാര്‍മ്മിക പഠനം ആകാം, പക്ഷേ ധാര്‍മ്മിക പോലീസിങ് ശരിയല്ല, അഥവാ സദാചാര പോലീസിങ്.

We use cookies to give you the best possible experience. Learn more