| Saturday, 26th September 2020, 4:40 pm

ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി എ.പി അബ്ദുള്ളക്കുട്ടി; കുമ്മനവും ശോഭാസുരേന്ദ്രനും പട്ടികയിലില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി എ. പി അബ്ദുള്ളക്കുട്ടിയെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലാണ് 12 വൈസ്പ്രസിഡന്റുമാരില്‍ ഒരാളായി എ പി അബദുള്ളക്കുട്ടിയെയും തീരുമാനിച്ചത്. സംസ്ഥാന ഉപാധ്യക്ഷനായിരുന്നു എ. പി അബ്ദുള്ളക്കുട്ടി.

കെ സുരേന്ദ്രനെ സംസ്ഥാന പ്രസിന്റായി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ശോഭാസുരേന്ദ്രനെയും ദേശീയ തലത്തിലേക്ക് പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നേതൃമാറ്റത്തില്‍ കുമ്മനം രാജശേഖരനും ശേഭാസുരേന്ദ്രനെയും ഉള്‍പ്പെട്ടിട്ടില്ല.

ബി.ജെ.പിയുടെ സംഘടനാ തലത്തലുള്ള അഴിച്ച് പണിയില്‍ കേരളത്തില്‍ നിന്നും എ. പി അബ്ദുള്ളക്കുട്ടിയുടെയും ടോം വടക്കന്റെയും പേരുകള്‍ മാത്രമാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

എട്ട് ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ നേരത്തെ ജനറല്‍സെക്രട്ടറിമായിരുന്ന രാം മാധവ് മുരളീധര്‍ റാവു എന്നിവരെ ഒഴിവാക്കി.

ടോം വടക്കനെയും രാജീവ് ചന്ദ്രശേഖറിനെയും ദേശീയ വക്താക്കളായും തെരഞ്ഞെടുത്തു. തേജസ്വി സൂര്യയെ യുവ മോര്‍ച്ചാ അധ്യക്ഷനാക്കി. അതേസമയം ബി. എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ഐടി, സാമൂഹിക മാധ്യമ ചുമതലയില്‍ അമിത് മാളവ്യ തുടരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A. P Abdullakkutty were selected as one of the new national vice presidents of BJP

We use cookies to give you the best possible experience. Learn more