മലപ്പുറം: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ച കാറിന്റെ പിന്നില്‍ ലോറികൊണ്ട് ഇടിക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കാറിന് പിന്നില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചു. കാറിന്റെ ഒരു ഭാഗം തകര്‍ന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അപായശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ വെച്ച് രാത്രിയോടെയാണ് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.
പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോറികൊണ്ടിടിക്കുന്ന സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെ.എല്‍ 65എം. 6145 എന്ന രജിസ്‌ട്രേഷിനിലുള്ള ലോറിയാണ് ഇടിച്ചത്. എന്നാല്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി പോയെന്നാണ് ലോറി ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.
സംഭവത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അപലപിച്ചു. അപകടം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച എല്ലാ പ്രധാന കേന്ദ്രങ്ങളിലും ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: A. P Abdullakkutty allegedly attacked by a gang at malappuram