| Saturday, 23rd July 2022, 5:05 pm

പനി ബാധിച്ച് ചികിത്സ തേടിയ ഒന്നര വയസുകാരന്റെ കാലില്‍ സൂചി ഒടിഞ്ഞ് തറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒന്നര വയസുള്ള കുഞ്ഞിന് ഡ്രിപ്പിടാന് കുത്തിയ സൂചി ഒടിഞ്ഞ് കാലില് തറച്ചു. നെയ്യാറ്റിന്കര സര്ക്കാര് ആശുപത്രിയിലാണ് സംഭവം നടന്നത്. തുടര്ന്ന് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയും സര്ജറി ചെയ്ത് സൂചി പുറത്തെടുക്കുകയുമായിരുന്നു. പനി ബാധിച്ച് ചികിത്സ തേടിയെത്തിയതായിരുന്നു കുട്ടി. അരുവിപ്പുറം സ്വദേശികളായ ദമ്പതികളുടേതാണ് കുഞ്ഞ്. ഡ്രിപ്പിടാനായി ആദ്യം കയ്യില് സൂചി കുത്തിയെങ്കിലും മാതാപിതാക്കള് കുഞ്ഞിന് വേദനിക്കുന്നു എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില് കാലില് കുത്തുകയായിരുന്നു.

തുടര്ന്ന് സൂചി ഒടിഞ്ഞത് ശ്രദ്ധയില്പ്പെട്ട മാതാപിതാക്കള് ഡോക്ടറുടെ ശ്രദ്ധയില്പ്പെടുത്തുകയായിരുന്നു. ഡോക്ടര് തന്നെയാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന് നിര്ദേശിച്ചതെന്നും മാതാപിതാക്കള് പറയുന്നു. ആശുപത്രിയിലെ നേഴ്‌സുമാര് മോശമായി പെരുമാറിയെന്നും, കുഞ്ഞിന്റെ കാലിലും സൂചി കുത്തരുതെന്ന് പറഞ്ഞെങ്കിലും അവര് കേട്ടില്ലെന്നും കുഞ്ഞിന്റെ മാതാവ് പറഞ്ഞു.

ആശുപത്രി അധികൃതര്ക്കെതിരെ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് കുഞ്ഞിന്റെ മാതാപിതാക്കള് ഉന്നയിക്കുന്നത്. എന്നാല് ആശുപത്രി അധികൃതര് പ്രശ്‌നത്തില് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം, സര്ജറിക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

CONTENT HIGHLIGHTS:  A one-and-a-half-year-old baby’s drip needle broke and got stuck in his leg

We use cookies to give you the best possible experience. Learn more