| Friday, 9th September 2022, 7:36 pm

ഈശോയിലെ മിന്നാമിന്നി പെണ്ണേ... നാദിര്‍ഷ-ജയസൂര്യ ചിത്രത്തിലെ പുതിയ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഈശോയിലെ പുതിയ ഗാനം പുറത്തിറങ്ങി. മിന്നാമിന്നി പെണ്ണേ എന്നുതുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് ഈണമിട്ടിരിക്കുന്നത്. ഹിദ സക്കീറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വണ്‍ ടൂ ത്രീ മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കോമഡി ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട നാദിര്‍ഷാ മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

റോബി വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷാ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

റീറെക്കോര്‍ഡിങ്ങ് – ജേക്‌സ് ബിജോയ്, ലിറിക്സ് – സുജേഷ് ഹരി, ആര്‍ട്ട് – സുജിത് രാഘവ്, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – നന്ദു പൊതുവാള്‍, കോസ്റ്റ്യൂം – അരുണ്‍ മനോഹര്‍, ആക്ഷന്‍ – ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി – ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് – സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് – വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് – പി വി ശങ്കര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈന്‍ – ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.

Content Highlight: A new song from the movie Eesho has been released

We use cookies to give you the best possible experience. Learn more