കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗം നാളെ നടക്കും. നാളത്തെ യോഗത്തിന് മുന്നോടിയായി ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.
മുകുള്‍ വാസ്‌നികിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്‍പന്തിയില്‍ ഉള്ളത്. 59കാരനായ മുകുള്‍ വാസ്‌നിക് സംഘടന കാര്യങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിപരിചയമുള്ള നേതാവാണ്. സംഘടന തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയെങ്കിലും മുകുള്‍ വാസ്‌നിക് അദ്ധ്യക്ഷനായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദളിത് വിഭാഗത്തില്‍ നിന്നുള്ളൊരാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കണം എന്ന മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യവും കോണ്‍ഗ്രസ് പരിഗണിച്ചിട്ടുണ്ട്.
മുകുള്‍ വാസ്‌നിക്
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു ദളിത് നേതാവാണ് മുകുള്‍ വാസ്‌നിക്. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. 1984ല്‍ ലോക്‌സഭയില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു മുകുള്‍ വാസ്‌നിക്. കേരളത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവായതിനാല്‍ കേരളത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന നേതാവാണ് മുകുള്‍ വാസ്‌നിക്.
സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍. കെ.സി വേണുഗോപാല്‍ എന്നീ മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തു. മല്ലികാര്‍ജുന ഖാര്‍ഗെയുടെ പേരും പരിഗണനയില്‍ ഉണ്ട്.