2024-25 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ക്ലബ്ബിനെ ഉള്‍പ്പെടുത്തി. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് വരാനിരിക്കുന്ന സീസണില്‍ ഐ.എസ്.എല്ലില്‍ ഇടം നേടിയത്. ഐ.എസ്.എല്‍ ഒഫീഷ്യല്‍ പേജിലൂടെ പുതിയ പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സജീവ ക്ലബ്ബാണ് മുഹമ്മദന്‍ എഫ്.സി.
133 വര്‍ഷത്തെ പഴക്കമാണ് ക്ലബ്ബിനുള്ളത്. ഇതോടെ ഐ.എസ്.എല്ലില്‍ മത്സരിക്കുന്ന ക്ലബ്ബുകളുടെ എണ്ണം 13 ആയി. 2023ലെ മികച്ച പ്രകടനത്തിനും 2024ലെ ഐ ലീഗ് കിരീടം സ്വന്തമാക്കിയതിനുമാണ് ക്ലബ്ബിന് ഐ.എസ്.എല്ലില്‍ പ്രമോഷന്‍ കിട്ടിയത്. പഞ്ചാബ് എഫ്.സിക്ക് ശേഷം പ്രമോഷന്‍ നേടുന്ന രണ്ടാമത്തെ ക്ലബ് ആവാനാണ് മുഹമ്മദന് സാധിച്ചത്.
ഐ ലീഗില്‍ 15 വിജയങ്ങളും ഏഴ് സമനിലകളും നേടി 52 പോയിന്റാണ് മുഹമ്മദന്‍ ക്ലബ് സ്വന്തമാക്കിയത്. ഐ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്ലബ്ബ് ഐ.എസ്.എല്ലില്‍ അതേ വീര്യത്തോടെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1940ല്‍ ബ്രിട്ടീഷുകാരുടെ ആധിപത്യം തകര്‍ത്ത് ഡ്യൂറന്‍ഡ് കപ്പില്‍ വലിയ വിജയം സ്വന്തമാക്കി കിരീടം ഉയര്‍ത്തിയ ആദ്യ ടീമാണ് മുഹമ്മദന്‍ എഫ്.സി.