തിരുവനന്തപുരം: 2031ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ തെരഞ്ഞെടുപ്പോട് കൂടി ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങിയെന്നും ഷംസീര്‍ പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് അവകാശപ്പെട്ട ഷംസീര്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ ലീഗിന്റെ അക്കൗണ്ടും പൂട്ടിക്കുമെന്നും പറഞ്ഞു.
എന്നാല്‍, ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടയ്ക്ക് പെയ്ന്റടിക്കുന്നതുപോലെയാണെന്നായിരുന്നു നിയമസഭയില്‍ ഉപധനാഭ്യര്‍ഥനകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തില്‍
മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞത്.
”ലീഗിനെ തകര്‍ക്കാനും ഇല്ലാതാക്കാനും ഒരുപാടുപേര്‍ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിര്‍ക്കുന്നോ അതിന്റെ ഇരട്ടിയില്‍ തിരിച്ചുവരും. അതിന് കഴിവുള്ള നേതാക്കളുണ്ട്,”മഞ്ഞളാംകുഴി അലി പറഞ്ഞു.
ലീഗിനോളം ആത്മാര്‍ഥതയുള്ള അണികളുള്ള പാര്‍ട്ടി അല്ലാഹുവിന്റെ ദുനിയാവില്‍ വേറെയില്ലെന്നും ലീഗിനെ തകര്‍ക്കാനും ഇല്ലാതാക്കാനും ഒരുപാടുപേര്‍ ശ്രമിച്ചിട്ടുണ്ടെന്നും എത്രത്തോളം എതിര്‍ക്കുന്നോ അതിന്റെ ഇരട്ടിയില്‍ തിരിച്ചുവരുമെന്നും മഞ്ഞളാംകുഴി അലി പറഞ്ഞു.
”ലീഗിനോളം ആത്മാര്‍ഥതയുള്ള അണികളുള്ള പാര്‍ട്ടി അല്ലാഹുവിന്റെ ദുനിയാവില്‍ വേറെയില്ല. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണര്‍ത്തേണ്ട,” എന്നായിരുന്നു മഞ്ഞളാംകുഴി അലി പറഞ്ഞത്.