കണ്ണൂര്‍: ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തില്‍ മുന്നേറുകയാണെന്ന് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. എന്‍.ഡി.എ നടത്തുന്ന രഥയാത്ര കണ്ണൂരെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്‍ രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിശ്വാസികള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ക്ക് ടിപ്പു എന്നു പേരിട്ടിരുന്നു. അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിലെ വീടുകളില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിയുടെ പേരിട്ടാല്‍ അതിനു ഞങ്ങളാരും ഉത്തരവാദിയായിരിക്കില്ല.”
ശ്രീധരന്‍പിള്ളയ്‌ക്കോ തുഷാര്‍ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാല്‍ ഇവിടുത്തെ അയ്യപ്പഭക്തര്‍ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
ALSO READ: പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
അഞ്ചരക്കോടി വിശ്വാസികളാണ് വര്‍ഷം തോറും ശബരിമലയില്‍ എത്തുന്നത്. ഈ സംവിധാനത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. ഇതിനെതിരായാണ് അയ്യപ്പഭക്തരുടെ പോരാട്ടമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കണ്ണൂരില്‍ എത്തിയപ്പോള്‍ രഥയാത്രയെ തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നലെ രഥയാത്രക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെയുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് എടുക്കാനുള്ള നടപടിയും.
അവര്‍ക്കെതിരായി പിണറായി വിജയന്‍ ഒരു പിടി മണ്ണ് വാരിയിട്ടാല്‍ കോടാനുകോടി അയ്യപ്പഭക്തന്‍മാര്‍ ശരണം വിളികളുമായി മുന്നോട്ട് വരുമെന്ന് രാധാകൃഷണന്‍ പറഞ്ഞു. രഥയാത്രയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് മാടമ്പികള്‍ ശ്രമിക്കുകയാണെന്നും രഥയാത്രക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തെ സമാധാനം തകര്‍ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിച്ച് രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നായിരുന്നു ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ചിനിടെ രാധാകൃഷ്ണന്‍ പറഞ്ഞത്.
WATCH THIS VIDEO: