ഗണേശ ചതുര്‍ത്ഥിക്ക് 106 കിലോ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം തീര്‍ത്ത് മുസ്‌ലിം കലാകാരന്‍. സിഖ് ബേക്കറി ഉടമസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഈ വിഗ്രഹം തീര്‍ത്തത്.
കഴിഞ്ഞ നാല് വര്‍ഷമായി ഹരീന്ദര്‍ ഖുര്‍ഖേജയെന്ന ബേക്കറി ഉടമ ചോക്ലേറ്റില്‍ ഗണപതി വിഗ്രഹം ഉണ്ടാക്കുന്നു. മൂന്ന് ദിവസം കൊണ്ടാണ് ഈ വിഗ്രഹം ഉണ്ടാക്കിയത്. ഇത് വെള്ളത്തില്‍ അല്ല നിമജ്ജനം ചെയ്യുന്നത്. വിഗ്രഹം പാല് കൊണ്ട് കഴുകുകയും പിന്നീട് അത് ചോക്ലേറ്റ് മില്‍ക്കാക്കി മാറ്റി ദരിദ്രരായ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്ന് ഹരീന്ദര്‍ ഖുര്‍ഖേജ പറഞ്ഞു.
സമാധാനത്തിന്റെയും സഹവര്‍തിത്വത്തിന്റെയും സന്ദേശം പകരുന്നതിന് വേണ്ടിയാണ് ഈ വിഗ്രഹം തീര്‍ത്തത്. സൗന്ദര്യമുള്ള ഗണേശ വിഗ്രഹം തന്നെ ഈ കലാകാരന്‍ തീര്‍ത്തെന്നും ഹരീന്ദര്‍ ഖുര്‍ഖേജ പറഞ്ഞു.