| Saturday, 16th May 2020, 8:24 pm

'എക്കാലത്തെയും ഗ്യാംഗ്‌സ്റ്റര്‍'; മുത്തപ്പ റായിയുടെ ജീവിതം സിനിമയാവുന്നു, ലൂസിഫര്‍ വില്ലന്‍ നായകനായെത്തുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്‍ അധോലോക നായകന്‍ മുത്തപ്പ റായിയുടെ ജീവിതം സിനിമയാവുന്നു. ബ്രെയിന്‍ ക്യാന്‍സറിനെ തുടര്‍ന്ന് മുത്തപ്പ റായി വെള്ളിയാഴ്ച അന്തരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനമെടുത്തത്.

2016ല്‍ മുത്തപ്പറായിയുടെ ചിത്രം സിനിമയാക്കുന്നതിന് വേണ്ടി ആലോചിച്ചിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ ജി. മനോഹര്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. വിവേക് ഒബ്‌റോയിയെ ആയിരുന്നു മുത്തപ്പ റായിയായി തെരഞ്ഞെടുത്തിരുന്നത്.

ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്‌സ്റ്റര്‍ എവര്‍ എന്ന തലക്കെട്ടില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. പക്ഷെ ചിത്രം പിന്നീട് നടക്കാതെ പോവുകയായിരുന്നു.

മുത്തപ്പറായിയുടെ ജീവിതത്തിലെ പല രസകരമായ സംഭവങ്ങളുംന തിരശ്ശീലയിലൂടെ പറയണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ചിത്രത്തെ കുറിച്ച് ആലോചിക്കുകയാണ്. മുത്തപ്പ റായിയുടെ ജീവിതത്തോട് സത്യസന്ധത പുലര്‍ത്താന്‍ പറയുന്ന ഒരു സംവിധായകനെ, അതേ പോലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ലഭിക്കുകയാണെങ്കില്‍ ചിത്രം നടക്കുമെന്ന് ജി. മനോഹര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more