| Monday, 2nd January 2017, 10:11 am

'നിങ്ങള്‍ കൊന്നയാളുടെ മയ്യത്ത് നിസ്‌കാരം കഴിയുംവരെയെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കൂ' കശ്മീരിലെ ഒരു പള്ളിയില്‍ നിന്നുണ്ടായ വിളംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്


” നിങ്ങള്‍ വെടിവെപ്പില്‍ ഒരാളെ കൊന്നു. വെടിയുതിര്‍ക്കുന്നത് നിര്‍ത്തൂ. ഞങ്ങള്‍ക്ക് മയ്യത്ത് നമസ്‌കരിക്കണം.”


ജമ്മു: നിങ്ങള്‍ കൊന്നയാളുടെ മയ്യത്ത് നിസ്‌കാരം കഴിയുംവരെയെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കൂ എന്ന് അപേക്ഷയുമായി പള്ളി. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖലയ്ക്കു സമീപമുള്ള നൂര്‍കോട്ടെ ഗ്രാമത്തിലെ പള്ളിയില്‍ നിന്നാണ് വെള്ളിയാഴ്ച ഇത്തരമൊരു വിളംബരമുണ്ടായത്.

ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞദിവസം 16വയസുകാരനായ തന്‍വീര്‍ കൊല്ലപ്പെട്ടിരുന്നു. തന്‍വീറിന്റെ മരണാന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പള്ളിയില്‍ നിന്നും ഇത്തരമൊരു വിളംബരമുണ്ടായത്.


Also Read:‘നിങ്ങള്‍ കൊന്നയാളുടെ മയ്യത്ത് നിസ്‌കാരം കഴിയുംവരെയെങ്കിലും വെടിവെപ്പ് അവസാനിപ്പിക്കൂ’ കശ്മീരിലെ ഒരു പള്ളിയില്‍ നിന്നുണ്ടായ വിളംബരം


” നിങ്ങള്‍ വെടിവെപ്പില്‍ ഒരാളെ കൊന്നു. വെടിയുതിര്‍ക്കുന്നത് നിര്‍ത്തൂ. ഞങ്ങള്‍ക്ക് മയ്യത്ത് നമസ്‌കരിക്കണം.” എന്നായിരുന്നു പള്ളിയില്‍ നിന്നുണ്ടായ വിളംബരമെന്ന് ജമ്മു കശ്മീര്‍ ലജിസ്‌ട്രേറ്റീവ് കൗണ്‍സില്‍  അംഗം ജഹാംഗീര്‍ പറഞ്ഞു.


Also Read:മോദി കലണ്ടറിന് പകരം ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന കലണ്ടറുമായി വേലുനായ്ക്കര്‍


നിയന്ത്രണ രേഖലയില്‍ വെടിവെപ്പു തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

“വലിയ പേടിയാണ്. ഒരു സ്ഥലത്തു തന്നെ മൂന്നാലു ബോംബുകളാണ് വീഴുന്നത്. പലയാളുകള്‍ക്കും പരുക്കേല്‍ക്കുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.” അതിര്‍ത്തി ഗ്രാമവാസിയായ സുനില്‍ കുമാര്‍ പറയുന്നു.

അതിര്‍ത്തിയില്‍ വെടിവെപ്പു തുടരുന്ന സാഹചര്യത്തില്‍ 2003ലെ ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ നോക്കുകുത്തിയായിരിക്കുകയാണ്.


Must Read:അധികാരത്തിലെത്തിയശേഷം മോദി നടത്തിയ 10 യൂടേണുകള്‍: എല്ലാ മോദി ആരാധകരും വായിച്ചിരിക്കാന്‍


സെപ്റ്റംബര്‍ 28-29ന് അതിര്‍ത്തിയില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും 300ലേറെ വെടിവെപ്പുകളാണ് ഉണ്ടായത്. ഇതില്‍ 14 സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more