| Saturday, 3rd February 2024, 4:19 pm

അമ്പയറേ...വിളി ഫോറസ്റ്റ് ഓഫീസറെ; കളി കാണാൻ അപ്രതീക്ഷിത അതിഥി, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ ഏക ടെസ്റ്റ് മത്സരത്തിന്റെ പരമ്പര ശ്രീലങ്കയിലെ സിന്‍ഹലേസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ ഇടയില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഒരു ഉടുമ്പ് (മോണിറ്റര്‍ ലിസാര്‍ഡ്) കടന്നുവരുകയായിരുന്നു. മത്സരത്തിന്റെ 47ാം ഓവറില്‍ ആയിരുന്നു ഉടുമ്പ് അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് കടന്നുവന്നത്. 47.3 ഓവറില്‍ ശ്രീലങ്ക 216-3 എന്ന നിലയില്‍ നില്‍കുമ്പോഴാണ് സംഭവം നടന്നത്. അഫ്ഗാനിസ്ഥാന്‍ താരം നിജാതിന്റെ ഓവറില്‍ ആയിരുന്നു ഉടുമ്പ് ബൗണ്ടറി ലൈനിലേക്ക് കടന്നുവന്നത്.

തുടര്‍ന്ന് ആ ഓവറിലെ നാലാം പന്ത് എറിയാന്‍ നിജാത് തുടങ്ങിയപ്പോള്‍ അമ്പയര്‍ താരത്തോട് കളി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അമ്പയറും ഗ്രൗണ്ട് സ്റ്റാഫും ഇടപെട്ടതോടെ ഒടുവില്‍ ഉടുമ്പ് ബൗണ്ടറി ലൈനിന്റെ പുറത്തേക്ക് പോവുകയായിരുന്നു.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 198 റണ്‍സിന് പുറത്താവുകയായിരുന്നു.

ലങ്കന്‍ ബൗളിങ് നിരയില്‍ വിശ്വ ഫെര്‍ണാണ്ടോ നാല് വിക്കറ്റും അസിത ഫെര്‍ണാണ്ടോ, പ്രഭാത് ജയസൂര്യ എന്നിവര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ റഹ്‌മത്ത് ഷാ 139 പന്തില്‍ 91 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ മികച്ച ലീഡിലേക്ക് മുന്നേറുകയാണ്. ലങ്കന്‍ ബാറ്റിങ്ങില്‍ ഡിമുക്ത് കരുണരത്‌നെ 72 പന്തില്‍ 77 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എയ്ഞ്ചലോ മാത്യൂസ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്.

Angelo Mathews does it again! The veteran Sri Lankan batsman notches up his 16th Test century! 👏👏👏#SLvAFGpic.twitter.com/b4GrsCIqKI

— Sri Lanka Cricket 🇱🇰 (@OfficialSLC) February 3, 2024

നിലവില്‍ 331-3 എന്ന നിലയിലാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ 133 റണ്‍സിന്റെ ലീഡിലാണ്. ഏയ്ഞ്ചലോ മാത്യൂസ് 188 പന്തില്‍ 101 റണ്‍സുമായും ദിനേശ് ചന്ദിമല്‍ 149 പന്തില്‍ 91 റണ്‍സുമായി ക്രീസില്‍ ഉള്ളത്.

Content Highlight: A monitor Lizard entered the ground during Sri Lanka vs Afghanistan Test match.

We use cookies to give you the best possible experience. Learn more