| Sunday, 28th July 2024, 10:26 pm

കോഴിക്കോട് കനോലി കനാലില്‍ കാണാതായ യുവാവിനെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കനോലി കനാലില്‍ കാണാതായ യുവാവിനെ കണ്ടെത്തി. സരോവരം ബയോ പാര്‍ക്കിന് സമീപത്ത് നിന്നാണ് യുവാവിനെ കാണാതായത്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസ് ജീവനക്കാരനായ കുന്ദമംഗലം സ്വദേശി പ്രവീണിനെ അബോധാവസ്ഥയിലാണ് വെള്ളത്തില്‍ നിന്ന് കണ്ടെത്തിയത്.

ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് പ്രവീണിനെ കാണാതാവുന്നത്. ചൂണ്ടയിടുന്നതിനിടെ കനാലിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം.

സംഭവം കണ്ടുനിന്ന ദൃക്സാക്ഷികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവീണ്‍ വെള്ളത്തിനടിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സും സ്‌കൂബ സംഘവും പൊലീസും നടത്തിയ തെരച്ചിലിലാണ് പ്രവീണിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

Content Highlight: A missing young man has been found in Kozhikode’s Connolly Canal

We use cookies to give you the best possible experience. Learn more