കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് യാത്രക്കാരന്‍ മരിച്ചു. ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ഉച്ചകഴിഞ്ഞ് 2.50 ഓടെയാണ് സംഭവമുണ്ടായത്. മധ്യവയസ്‌ക്കനായ യാത്രക്കാരന്‍ ട്രെയിന്‍ കയറുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.
ട്രെയിനിലേക്ക് കയറുന്നതിനിടെ കാല് വഴുതി പോയതോടെയാണ് മരിച്ച വ്യക്തി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാല് ഇടയില്‍ കുടുങ്ങുകയും പെട്ടെന്ന് ട്രെയിന്‍ എടുക്കുകയും ചെയ്തതോടെ അപകടം ഉണ്ടാവുകയായിരുന്നു. പിന്നാലെ ഇയാളെ പുറത്തെടുക്കുകയും ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: A middle-aged man died after falling between the train and the platform at Kannur railway station