കൊച്ചി: എറണാകുളം ചാലക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫാത്തിമത്ത് ഷഹന. കെ ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെറ്റി വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എറണാകുളം ചാലക്ക എസ്.എന്‍.ഐ.എം.എസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഷഹന. ഏഴാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥി വീണത്. കണ്ണൂര്‍ സ്വദേശിയാണ് ഷഹന.
ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. മരണപ്പെട്ട വിദ്യാര്‍ത്ഥിയും സുഹൃത്തും കോറിഡോറിലൂടെ നടക്കുമ്പോള്‍ കാല്‍ തെറ്റി വീണാണ് അപകടം നടന്നതൊണ് സുഹൃത്തിന്റെ മൊഴി.
Content Highlight: A medical student died after falling from hostel building in Ernakulam