ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പരിശോധനക്കിടെ വന്‍ മയക്കുമരുന്ന് വേട്ട. തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മയക്കുമരുന്ന്, മദ്യം, അനധികൃത പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങയവ വലിയ രീതിയില്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 478 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
VHP #BajrangDal सूरत महानगर द्वारा भव्य बाइक रैली निकाली गई , साथ में #राष्ट्रहित में मतदान करने का समाज को आह्वान किया गया। #जयश्रीराम 🚩🕉️#जागो_हिंदू #GujratElection pic.twitter.com/abztNBDPKm
— Bajrang Dal Gujarat (@Bajrangdal_Guj) November 29, 2022
വഡോദര(റൂറല്‍), വഡോദര സിറ്റി എന്നിവിടങ്ങളിലെ അനധികൃത നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് 478 കോടി രൂപ വിലമതിക്കുന്ന 143 കിലോഗ്രാം മെഫെഡ്രോണ്‍ എന്ന പേരുള്ള മയക്കുമരുന്ന് എ.ടി.എസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
768.94 കോടി രൂപയാണ് തെരഞ്ഞെടുപ്പിന്റ ഭാഗമായി നടത്തിയ പരിശോധനകളില്‍ അനധികൃതമായി പിടിച്ചെടുത്തത്. ഇതില്‍ 539.96 കോടി രൂപ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ്.
#Kejriwal फिर पलटे !!#GujratElection pic.twitter.com/vn9XFxGCwU
— Rocket Singh (@RocketSingh0209) November 24, 2022