സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 19000 രൂപയുടെ വയര്‍ലസ് ഇയര്‍ബഡ്‌സ് ലഭിച്ച സന്തോഷത്തിലാണ് ഗൗതം റെഗെ എന്ന വ്യക്തി. ആ സന്തോഷം ഗൗതം റെഗെ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്.
ആമസോണിലാണ് ഗൗതം റെഗ്ഗെ 300 രൂപയുടെ ലോഷന്‍ ഓര്‍ഡര്‍ ചെയ്തത്. വന്ന പാക്കേജിനകത്താണ് 19000 രൂപയുടെ ഇയര്‍ബഡ്‌സ് കണ്ടത്. ഇതിനെ തുടര്‍ന്ന് ആമസോണുമായി ഗൗതം ബന്ധപ്പെട്ടു.
ഇയര്‍ഫോണുകള്‍ ഗൗതമിനോട് എടുത്തു കൊള്ളാനാണ് ആമസോണ്‍ അധികൃതര്‍ പറഞ്ഞത്. ഓര്‍ഡര്‍ തിരിച്ചെടുക്കുന്നില്ല എന്നാണ് കാരണമായി പറഞ്ഞത്.
Bose wireless earbuds (₹19k) delivered instead of skin lotion (₹300). @amazonIN support asked to keep it as order was non-returnable! 🤪🤦♂️🥳 pic.twitter.com/nCMw9z80pW
— Gautam Rege (@gautamrege) June 10, 2020
ഇതിനെ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് ഗൗതം ട്വിറ്ററില്‍ കുറിച്ചത്. ഗൗതം ഭാഗ്യവാനാണെന്നാണ് പലരും ട്വീറ്റിനോട് പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ