മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് തിരുവനന്തപുരത്ത് എത്തിയയാള്‍ പിടിയില്‍; രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് വരികയാണെന്ന് വിശദീകരണം
COVID-19
മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് തിരുവനന്തപുരത്ത് എത്തിയയാള്‍ പിടിയില്‍; രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് വരികയാണെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 8:15 pm

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്നുവന്നയാളെ തിരുവനന്തപുരത്ത് നിന്ന് റെയില്‍വേ സംരക്ഷണ സേന പിടികൂടി.

പത്തനംതിട്ട എരുമേലി സ്വദേശിയെ ആണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടിയത്. രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് മടങ്ങി വരികയായിരുന്നെന്നാണ് ഇയാള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്.

കഴിഞ്ഞ മാസം 14 മുതലാണ് ഇയാള്‍ റെയില്‍വേ ട്രാക്ക് വഴി സഞ്ചരിച്ച് തുടങ്ങിയത്. രാത്രികളില്‍ റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ക്ഷേത്രങ്ങളിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

ഇയാളെ നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. താന്‍ ഒരു സന്യാസിയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് ഇയാള്‍ യാത്ര തിരിച്ചതോടെയായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇയാള്‍പ്പെട്ടത്.

തുടര്‍ന്ന് ഇയാളെ പിടികൂടുകയും ആരോഗ്യവകുപ്പിനെ അറിയിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ