| Friday, 8th April 2022, 7:10 am

പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മോഷണ കുറ്റം ആരോപിച്ച് പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. പാലക്കാട് ഒലവക്കോടാണ് സംഭവം. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

പ്രദേശത്തെ ക്ഷേത്രത്തിലെ ഉല്‍ത്സവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് വിവരം. റഫീഖിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമണം നടത്തിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Content Highlights: A man murdered in Palakkad

We use cookies to give you the best possible experience. Learn more