കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റില്‍
Kerala News
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 9:42 am

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റില്‍. പുനലൂര്‍ സ്വദേശി റെജിയാണ് പിടിയിലായത്. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഷെയര്‍ ഹോള്‍ഡറാണെന്ന് പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച റെജിയെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പെരുമ്പാവൂര്‍ പൊലിസിന് കൈമാറുകയായിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നും റെജി മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.

റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പൊലീസ് ഇയാള്‍ രക്ഷപെടാതിരിക്കാന്‍ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷന്‍ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.