| Tuesday, 10th October 2023, 8:56 am

'കിളിയെ കിളിയെ' റയലിന് പിന്നാലെ രാജസ്ഥാനും; തരംഗമായി മലയാളഗാനം

സ്പോര്‍ട്സ് ഡെസ്‌ക്
 ഫുട്ബോളിലേയും ക്രിക്കറ്റിലേയും രണ്ട് ടീമുകളുടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് മലയാളത്തിലെ ഒരു പഴയ ഗാനം. 1983ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിലെ ‘കിളിയെ കിളിയെ’ എന്ന ഗാനമാണ്‌ ടീമുകളുടെ അക്കൗണ്ടിലൂടെ ശ്രദ്ധനേടുന്നത്.
സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെയും ഇൻസ്റ്റാഗ്രാം പേജിലാണ് ഈ പാട്ട് പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തകർത്തിരുന്നു. ഈ മത്സരത്തിൽ ജൂഡ് ബെല്ലിങ്‌ഹാം ഒരു അവിശ്വസനീയമായ ഗോളും ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് ഗോൾ നേടാൻ അവസരം നൽകുകയും ചെയ്തിരുന്നു.
View this post on Instagram

https://www.instagram.com/reel/CyDKF7wIX1D/?utm_source=ig_web_copy_link

A post shared by Real Madrid C.F. (@realmadrid)

i
ഇതിന്റെ വീഡിയോയാണ് ക്ലബ്ബ് അവരുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ മലയാളത്തിലെ പാട്ടോടു കൂടി പോസ്റ്റ്‌ ചെയ്തത്. മലയാള ഗാനം അങ്ങ് സ്പെയിനിൽ വരെ എത്തിയതിന്റ ത്രില്ലിൽ ആയിരുന്നു മലയാളികൾ.
ഇപ്പോഴിതാ ഇതേ പാട്ട് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയയിലും തരംഗമായികൊണ്ടിരിക്കുകയാണ്.
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യ ആറ് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആർ. അശ്വിൻ ബൗൾ ചെയ്യുന്നതാണ് വീഡിയോ ആണ് രാജസ്ഥാൻ പോസ്റ്റ്‌ ചെയ്തത്. ഗ്രീസിൽ ബാറ്റ് ചെയ്യുന്ന സ്മിത്ത് ബൗൾ ലീവ് ചെയ്യുകയും തുടർന്ന് രവീന്ദ്ര ജഡേജ അത് ഔട്ട്‌ ആണെന്ന് അപ്പീൽ ചെയ്യുന്നതുമാണ് വീഡിയോയിലെ രംഗങ്ങൾ. ഈ വീഡിയോക്കും അതേ പാട്ട് തന്നെയാണ് റോയൽസും തിരഞ്ഞെടുത്തത്. 
Content Highlight: A Malayalam song viral in social media of the teams Real Madrid and Rajasthan Royals.
We use cookies to give you the best possible experience. Learn more