| Wednesday, 28th August 2019, 11:01 pm

തുഷാര്‍ വെള്ളാപ്പള്ളിയുടെ ചെക്ക് കേസില്‍ ഇടപെടില്ല; വിശദീകരണവുമായി എം.എ യൂസഫലിയുടെ ഓഫീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഇടപെടില്ലെന്ന് യൂസഫലിയുടെ ഓഫീസ്. ജാമ്യ തുക നല്‍കി എന്നത് മാത്രമാണ് ഈ കേസിലുണ്ടായ ബന്ധമെന്നും ഓഫീസ് അറിയിച്ചു.

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് തുഷാര്‍ യു.എ.ഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.

വ്യവസായി എം.എ യൂസഫലി തുഷാറിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു. യൂസഫലിയുടെ അഭിഭാഷകനാണ് കോടതിയില്‍ തുഷാറിനായി ഹാജരായത്. ഒന്നര ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു മോചനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസ് യു.എ.ഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും മറ്റൊരു തരത്തിലും കേസില്‍ ഇടപെടാന്‍ ഉദേശിക്കുന്നില്ലെന്നു കൂടി യൂസഫലിയുടെ ഓഫീസ് അറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുവെന്നും വിശദ്ധീകരണം നല്‍കി.

കേസ് തീരുന്നത് വരെ തുഷാര്‍ വെള്ളാപ്പള്ളിക്ക്
യു.എ.ഇയില്‍ തുടരേണ്ടി വരും. സുഹൃത്തായ യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള അപേക്ഷ കോടതി തള്ളിയതോടെയാണ് കേസ് തീരുന്നതുവരെ തുഷാര്‍ യു.എ.ഇയില്‍ തുടരേണ്ടി വരിക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസിന്റെ വിചാരണ തീരുന്നത് വരെയോ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് തുഷാറിന് ജാമ്യം അനുവദിച്ചിരുന്നത്. തുഷാറിന് യാത്രാവിലക്കും ഉണ്ട്. പാസ്‌പോര്‍ട്ട് അടക്കം കോടതി വാങ്ങിവച്ചു.

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. ഏകദേശം 18 കോടി രൂപയുടേതാണ് ചെക്ക്.

We use cookies to give you the best possible experience. Learn more