കൊച്ചി: ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെതിരായ പ്രതിഷേധത്തില്‍ മുട്ടുമടക്കി A.M.M.A. രാജിവെച്ച നടിമാര്‍ തങ്ങളുടെ ശത്രുക്കളല്ലെന്നും ഇവര്‍ തങ്ങളുടെ സഹോദരിമാരാണെന്നും സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നടിമാര്‍ ഉന്നയിച്ച ആവശ്യം പരിശോധിക്കുകയും എക്‌സിക്യൂട്ടീവ് യോഗവും വിളിക്കും. ദിലീപിന്റെ കത്തും യോഗം ചര്‍ച്ച ചെയ്യും. മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയതിന് ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
നാലുനടിമാരുടെ രാജിക്ക് പുറമെ ഇന്ന് കൂടുതല്‍ സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. നേതൃത്വത്തിന് കത്തയച്ച് രേവതിയും പത്മപ്രിയയും പാര്‍വതിയുമാണ് രംഗത്തെത്തിയത്. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വിമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തത്. ജൂലൈ 13നോ 14നോ യോഗം വിളിക്കണം എന്നാണാവശ്യപ്പെട്ടത്.
ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന് കാട്ടി ദിലീപ് ഇന്ന് A.M.M.Aയ്ക്ക് കത്തെഴുതിയിരുന്നു.
നാലുപെണ്ണുങ്ങള്‍ തുടങ്ങിയ പോരാട്ടം ദേശീയതലത്തിലേക്ക്: A.M.M.Aതിരെ രാജ്യത്തെ സാംസ്‌കാരിക നായകര്‍