കൊച്ചി: ഇക്കഴിഞ്ഞ ദിവസം നടന്ന എ.എം.എം.എ ജനറല്‍ ബോഡി യോഗത്തിന് മുമ്പ് പ്രമുഖ നടീനടന്‍മാരുടെ സ്വകാര്യ ഫോണ്‍കോളുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നെന്ന് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ നീക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിലെ പ്രധാന സാക്ഷികള്‍ക്ക് നിര്‍മ്മാണത്തിലുളള ചിത്രങ്ങില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം എന്ന നിലയില്‍ വന്‍തുക കൈമാറാമെന്ന് വാഗ്ദനങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് സംശയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കേസിന്റെ സാക്ഷി വിസ്താരം മനപ്പൂര്‍വ്വം വൈകിപ്പിക്കാനുളള ശ്രമങ്ങളാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാന്‍ പൊലീസ് ഒരുങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ഒരു നിര്‍മാതാവും സംവിധായകനും ശ്രമിച്ചിരുന്നതായി ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതായി പൊലീസ് സൂചന നല്‍കി. നടന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന അഞ്ചു സിനിമകള്‍ പൊലീസിന്റെ നീരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
കേസില്‍ ദിലീപിനെതിരെ സാക്ഷി പറയാനിരിക്കുന്ന പ്രമുഖര്‍ ഈ സിനിമകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനിരിക്കുകയാണെന്നും സൂചനയുണ്ട്.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.