| Monday, 15th October 2018, 9:57 am

ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ല; പുറത്താക്കരുതെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു; വിശദീകരണവുമായി എ.എം.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എ.എം.എം.എ. ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് എ.എം.എം.എ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും എ.എം.എം.എ വിശദീകരിച്ചു. കോടതി വിധി വരുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കരുതെന്നായിരുന്നു നിലപാട്. ഈ നിലപാടിന് എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം കിട്ടിയെന്നും എ.എം.എം.എ വിശദീകരിക്കുന്നു.

ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. എ.എം.എം.എയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്നും അതുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുകയായിരുന്നു.

പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കും.


ഇന്ധനവില വര്‍ധനവ്: പ്രധാനമന്ത്രി എണ്ണ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തും


തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രത്യാശ. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പമാണ് തങ്ങളും.

രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും എ.എം.എം.എ വക്താവ് ജഗദീഷ് പറഞ്ഞു.

ഡബ്ല്യു.സി.സി വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച അതിപ്രധാനമായ വിഷയങ്ങളെ കുറിച്ച് സംഘടനയുടെ ഉത്തരവാദിത്വമുള്ളവര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിരുന്നില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എയുടെ പക്ഷപാതകരമായ നിലപാടില്‍ പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി എ.എം.എം.എ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more