ആലപ്പുഴ: കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ പരിഹസിച്ച് ആലപ്പുഴ എം.പി എ. എം ആരിഫ്. പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.
കായംകുളത്ത് സിറ്റിംഗ് എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ യു. പ്രതിഭയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ സംസാരിക്കവെയായിരുന്നു ആരിഫിന്റെ വിവാദ പരാമര്‍ശം.
ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കുന്നത്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തെരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചു.
എം.പിയുടെ പരാമര്‍ശം വിഷമമുണ്ടാക്കിയെന്ന് അരിതാ ബാബു പ്രതികരിച്ചു. തൊഴിലാളി പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇങ്ങനെ ഒരു പരാമര്‍ശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാരായ തൊഴിലാളികളെയാകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിതാ ബാബു പറഞ്ഞു.
ആരിഫിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അരിതാ ബാബു പറഞ്ഞു.
ആരിഫ് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A M Arif MP against UDF candidate Aritha Babu