| Tuesday, 30th July 2024, 9:28 pm

ഒറ്റക്കെട്ടായ രക്ഷാ പ്രവര്‍ത്തനത്തിലൂടെ ഒരുപാട് ജീവന്‍ രക്ഷിക്കാനായി: മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടില്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് നാട്ടുകാര്‍ നടത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ ആയെന്നും മന്ത്രി പറഞ്ഞു. ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞെന്നും വൈകിയ വേളയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

‘വയനാടിന് പുറമേ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ വേഗത്തില്‍ എത്തിക്കാനായി. അതുകൊണ്ടുതന്നെ വൈകിട്ട് അഞ്ച് മണിയോടുകൂടി അവസാനിപ്പിക്കേണ്ട രക്ഷാപ്രവര്‍ത്തനം ഏഴുമണിവരെ നീണ്ടുനിന്നു. വൈകിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയത് വലിയ സഹായമാണ്. ഇനി അടുത്ത ഘട്ടത്തിലേക്ക് ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’മന്ത്രി പറഞ്ഞു.

‘വളരെ വലിയ ദുരന്തമാണുണ്ടായതെങ്കിലും ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒരുപാട് പേരുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിച്ചു. ഷിരൂരിലേതിന് വിഭിന്നമായി കേരളത്തില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്തത്തെ അതിജീവിക്കുന്നത്. എല്ലാ മന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സന്നദ്ധ സംഘടനകളും അങ്ങനെ ഒട്ടനവധി പേര്‍ ഓടി വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായി ഒരു നിര തന്നെയുണ്ട്. വാഹനങ്ങള്‍ നിയന്ത്രിക്കാനും മറ്റും എല്ലാവരും വളരെ സഹകരണമാണ് കാണിക്കുന്നത്. മാതൃകാപരമായ ഇടപെടല്‍ ആണ് ഇവിടെ ജനങ്ങള്‍ നടത്തുന്നത്,’മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം 122 ആയി. 113 ലേറെപ്പേര് പരിക്കേറ്റ് ചികിത്സയില് കഴിയുന്നുണ്ട്. 15 പേരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരില് 34 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായവരുടെ അന്തിമ കണക്കുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ

Content Highlight: A lot of lives could be saved through a united rescue operation: Minister Muhammad Riaz

Latest Stories

We use cookies to give you the best possible experience. Learn more