Kerala News
പാലക്കാട് കല്ലടിക്കോട് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 12, 11:32 am
Thursday, 12th December 2024, 5:02 pm

പാലക്കാട്: കല്ലടിക്കോടില്‍ ലോറി മറിഞ്ഞ് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂള്‍ വിട്ട് നടന്നുപോവുകയായിരുന്ന കരിമ്പ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

നാല് കുട്ടികള്‍ അപകട സ്ഥലത്തുതന്നെ മരിച്ചതായും ഒരു കുട്ടി രക്ഷപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്.

കരിമ്പ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഇര്‍ഫാന,മിത, റിദ, ആയിഷ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സിമന്റ് ലോഡുമായി വന്ന ലോറിയാണ് മറിഞ്ഞാണ് അപകടം.

Updating…

Content Highlight: A lorry overturned at Kalladidkod, Palakkad, and three children met a tragic end