നിരഞ്ജനും ഡാനയ്ക്കും വിവാഹം കഴിയ്ക്കണം; പാതിരാത്രി കോടതി തുറന്നു
national news
നിരഞ്ജനും ഡാനയ്ക്കും വിവാഹം കഴിയ്ക്കണം; പാതിരാത്രി കോടതി തുറന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th April 2020, 6:53 pm

കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടി രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടയില്‍ രണ്ട് പേരുടെ വിവാഹം നടത്തുന്നതിന് വേണ്ടി ഒരു കോടതി തുറന്നുകൊടുത്തു. ഹരിയാനയിലാണ് സംഭവം നടന്നത്.

രോഹ്ടക് ജില്ലാ കോടതിയാണ് നിരഞ്ജന്‍ കശ്യപിനും മെക്‌സിക്കന്‍ സ്വദേശിയായ ഡാന ജോഹേറി ക്രൂയിസിനിനും വിവാഹം കഴിയ്ക്കാന്‍ ഏപ്രില്‍ പതിമൂന്നിന് രാത്രി തുറന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഹ്ടക് നഗരത്തിലെ സൂര്യ കോളനി സ്വദേശിയാണ് നിരഞ്ജന്‍ കശ്യപ്. 2017ല്‍ ഒരു ഭാഷ പഠന സഹായി ആപിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അതേ വര്‍ഷം തന്നെ തന്റെ ജന്മദിനത്തിന് ഡാന ഇന്ത്യയിലെത്തി. 2018ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഈ വര്‍ഷം ഫെബ്രുവരി 11ന് ഡാനയും മാതാവും വിവാഹത്തിന് വേണ്ടി ഇന്ത്യയിലെത്തി. ഫെബ്രുവരി 17ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നതിന് വേണ്ടി 30 ദിവസത്തെ നോട്ടീസ് നല്‍കി.

‘മാര്‍ച്ച് 18ന് നോട്ടീസിന്റെ കാലാവധി തീര്‍ന്നു. പക്ഷെ ലോക്ഡൗണ്‍ ആയതിനാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് വിവാഹം കഴിക്കുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. അതിനെ തുടര്‍ന്നാണ് വിവാഹം നടന്നത്’, നിരഞ്ജന്‍ കശ്യപ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ