| Wednesday, 17th June 2020, 1:41 pm

സുശാന്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കോടതിയില്‍ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുസ്സഫര്‍നഗര്‍:ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍ എന്നിവരടക്കം എട്ട് പേര്‍ക്കെതിരെ കോടതിയില്‍ ക്രിമിനല്‍ പരാതി. ഒരു അഭിഭാഷകന്‍ സുധീര്‍കുമാര്‍ ഓജയാണ് പരാതി നല്‍കിയിരിക്കുന്നത്.

സല്‍മാന്‍ ഖാനും കരണ്‍ ജോഹറും അടക്കം എട്ട് പേര്‍ നടത്തിയ ഗൂഢാലോചനയാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ആദിത്യ ചോപ്ര, സാജിദ് നാദിയാവാല, സഞ്ജയ് ലീലാ ബന്‍സാലി, ഏക്ത കപൂര്‍, സംവിധായകന്‍ ദിനേഷ് എന്നിവരാണ് പരാതിയില്‍ പറയുന്ന മറ്റാളുകള്‍. ഇവര്‍ സുശാന്തിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്നും സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങുകള്‍ക്കും സുശാന്തിനെ വിളിച്ചിരുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

സുശാന്തിന്റെ മരണം ബീഹാറിനെ മാത്രമല്ല ഇന്ത്യയാകെ കണ്ണീരിലാഴ്ത്തി. നടി കങ്കണ റാവത്തിനെ കേസില്‍ സാക്ഷിയാക്കുമെന്നും സുധീര്‍കുമാര്‍ ഓജ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more