സി.പി.ഐ.എം മന്ത്രിമാര്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജാഗ്രതയുള്ളവരായിരിക്കും. തെറ്റ് ചെയ്യാത്തവരായി മൂന്നുകൂട്ടര്‍ മാത്രമേയുള്ളൂ. ഗര്‍ഭസ്ഥശിശുക്കള്‍ ഒരു തെറ്റും ചെയ്യില്ല. അതുപോലെ മൃതദേഹവും തെറ്റ് ചെയ്യില്ല. പിന്നെ തെറ്റ് ചെയ്യാത്തതായി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമല്ലേയുള്ളൂ, അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
കോഴിക്കോട്: തെറ്റ് ചെയ്യാത്തവരായി ഗര്‍ഭസ്ഥശിശുവും മൃതദേഹവും പിന്നെ ഉമ്മന്‍ ചാണ്ടിയും മാത്രമേ ഉള്ളൂവെന്ന് നിയമമന്ത്രി എ.കെ ബാലന്‍.
സി.പി.ഐ.എം മന്ത്രിമാര്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജാഗ്രതയുള്ളവരായിരിക്കും. തെറ്റ് ചെയ്യാത്തവരായി മൂന്നുകൂട്ടര്‍ മാത്രമേയുള്ളൂ. ഗര്‍ഭസ്ഥശിശുക്കള്‍ ഒരു തെറ്റും ചെയ്യില്ല. അതുപോലെ മൃതദേഹവും തെറ്റ് ചെയ്യില്ല. പിന്നെ തെറ്റ് ചെയ്യാത്തതായി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമല്ലേയുള്ളൂ, അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
ഇ.പി ജയരാജന്റെ രാജിയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി പരാമര്‍ശത്തിന്റെ പേരിലാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരാകുകയും രാജിവെക്കുകയും ഒക്കെയുണ്ടായത്. ഈ സര്‍ക്കാരിന്റ കാലത്ത് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയുടെയും പേരിലല്ല നടപടിയെടുത്തതെന്നും ബാലന്‍ പറഞ്ഞു.
അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു. കോടതി വളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പഞ്ചായത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മതി. നിയമനിര്‍മ്മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ അത് ഇല്ലാതാക്കാന്‍ കഴിയും. കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണ്. അങ്ങനെ ഒരു സ്ഥിതിയിലേക്ക് ഇനി പോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.