തിരുവനന്തപുരം: അടുത്ത നിമയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എ. കെ ആന്റണി കേരളത്തിലെത്തുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയ പ്രവര്‍ത്തനമാവും എ. കെ ആന്റണി നടത്തുക.
യു.ഡി.എഫിന്റെ കേരളയാത്രയ്ക്ക് ശേഷമാകും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുക. ഇതിന് ശേഷമാകും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എ. കെ ആന്റണി എത്തുക.
പ്രചാരണത്തില്‍ കേന്ദ്ര നേതൃത്വം സജീവമായി ഇടപെടുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യവും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെച്ചാകില്ല യു.ഡി.എഫിന്റെ പ്രചരണ പരിപാടികള്‍ നടത്തുക. തെരഞ്ഞെടുപ്പിന് ശേഷമാകും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നുമാകും മത്സരിക്കുകയെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നോട്ട് വെച്ചാകില്ല യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസും ഹൈക്കമാന്‍ഡും പറയുമ്പോഴും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയാകുമോ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന തരത്തില്‍ ചര്‍ച്ചകളുണ്ട്.
മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കില്ല എന്ന രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ തവണത്തെ പ്രസ്താവനയും ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക