ഇവരെല്ലാം വരുന്നത് 15 വര്‍ഷത്തോളം പത്തനംതിട്ടയുടെ പ്രതിനിധിയായി തുടരുകയും മണ്ഡലത്തിലെ വോട്ടര്‍മാരെ നിരന്തരം മാറ്റിനിര്‍ത്തുകയും ചെയ്യുന്ന ആന്റോ ആന്റണിയ്ക്ക് വേണ്ടി വോട്ട് ചോദിക്കാനല്ലേയെന്നും അനില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ മണ്ഡലമാണ് പത്തനംതിട്ടയെന്നും ആ മണ്ഡലത്തിലേക്ക് ഇനി ആര് വോട്ട് ചോദിച്ചുവന്നിട്ടും കാര്യമില്ലെന്നും അനില്‍ ആന്റണി റിപ്പോട്ടര്‍ ചാനലിനോട് പ്രതികരിച്ചു. യു.ഡി.എഫിന്റെ പ്രചരണം വോട്ടര്‍മാര്‍ അംഗീകരിക്കില്ലെന്നും അനില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പോലെയുള്ള ഒരാളെ പ്രധാനമന്ത്രി ആക്കണമെന്നും ആന്റോ ആന്റണിയെ വീണ്ടും എം.പി ആക്കണമെന്നും പറയാന്‍ വേണ്ടിയല്ലേ ഇവരെല്ലാം പത്തനംതിട്ടയിലേക്ക് വരുന്നതെന്നും അനില്‍ ചോദിച്ചു. താന്‍ മത്സരിക്കുന്നത് മോദിയെ പ്രതിനിധീകരിച്ചാണെന്നും കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും അനില്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന് വേണ്ടി പത്തനംതിട്ടയില്‍ പ്രചരണത്തിനിറങ്ങാന്‍ എ.കെ. ആന്റണി വരുമെന്ന് കരുതുന്നില്ലെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ പാകിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലതെന്നും മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് നല്ലതെന്നും അനില്‍ പ്രതികരിച്ചിരുന്നു.
Content Highlight: A.K. Antony and Achu Oommen come to Pathanamthitta for election campaign, BJP candidate Anil Antony says that it does not matter if