2024 ഐ.പി.എല്‍ സീസണിന് മാര്‍ച്ച് 22നാണ് തുടക്കം കുറിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിട്ടുകൊണ്ടാണ് പുതിയ സീസണിന് കൊടിയേറ്റം ആരംഭിക്കുന്നത്.
ഇപ്പോഴിതാ ഹൈദരാബാദ് ടീമിന്റെ പ്രകടനങ്ങളെ കുറിച്ചുള്ള ഒരു രസകരമായ വസ്തുതകളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
ഹൈദരാബാദിന്റെ ഫ്രാഞ്ചസികളില്‍ രണ്ടു ടീമുകളാണ് ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ളത്. ഡെക്കാന്‍ ചാര്‍ജേഴ്‌സും സണ്‍റൈസേഴ്‌സുമാണ് ആ ടീമുകള്‍. ഡെക്കാനും ഹൈദരാബാദും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തുമ്പോള്‍ നായകന്മാരായിരുന്നത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ആയിരുന്നു.
2009ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഡെക്കാന്‍ കിരീടം നേടിയത്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ഗ്രിസ്റ്റിന്റെ കീഴിലായിരുന്നു ഡെക്കാന്‍ കിരീടം നേടിയത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ഉയര്‍ത്തിയ 143 റണ്‍സ് പിന്തുടരാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ് 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഡെക്കാന്‍ ചാര്‍ജെഴ്‌സിന് പകരക്കാരായി വന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 2016ലാണ് കിരീടം ഉയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലായിരുന്നു ഹൈദരാബാദ് കിരീടം ചൂടിയത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഹൈദരാബാദ് കിരീടം നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 208 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് റോയല്‍ ചലഞ്ചേഴ്സിന് മുന്നില്‍ വെച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിന് ഒമ്പത് റണ്‍സകലെ കിരീടം നഷ്ടമാവുകയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഐ.പി.എല്‍ സീസണ്‍ കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത് വീണ്ടും ഒരു ഓസ്‌ട്രേലിയന്‍ താരമാണ്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് ഓറഞ്ച് ആര്‍മി പുതിയ നായകനായി നിയമിച്ചത്.
#OrangeArmy! Our new skipper Pat Cummins 🧡#IPL2024 pic.twitter.com/ODNY9pdlEf
— SunRisers Hyderabad (@SunRisers) March 4, 2024
ഡെക്കാന്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറായ ആദം ഗില്‍ഗിസ്റ്റും ഹൈദരാബാദ് കിരീടം ചൂടുമ്പോള്‍ ഓസീസ് ബാറ്റര്‍ വാര്‍ണറും ആണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ഓസീസ് പേസര്‍ എന്ന നിലയില്‍ കമ്മിന്‍സ് ഈ വര്‍ഷം കിരീടം ഉയർത്തുമോ എന്ന് കണ്ടുതന്നെ അറിയണം.
ഐ.പി.എല്ലില്‍ മാര്‍ച്ച് 23നാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Mark your dates, #OrangeArmy 😍
We start our 🔥 days against the Knights 🧡💜
And we’ll see you at Uppal on the 27th 😍#IPL2024 #IPLSchedule pic.twitter.com/j9kuIIDyfE
— SunRisers Hyderabad (@SunRisers) February 22, 2024
2024 ഐ. പി. എല്ലിനുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ്
അബ്ദുള്‍ സമദ്, അഭിഷേക് ശര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), എയ്ഡന്‍ മർക്രെം, മാര്‍ക്കോ ജാന്‍സെന്‍, രാഹുല്‍ ത്രിപാഠി, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, സന്‍വീര്‍ സിങ്, ഹെന്റിച്ച് ക്ലാസന്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് അഗര്‍വാള്‍, ടി. നടരാജന്‍, അന്‍മോല്‍പ്രീത് സിങ്, മായങ്ക് മാര്‍ഖണ്ഡേ, ഉപേന്ദ്ര സിങ് യാദവ്, ഉമ്രാന്‍ മാലിക്, നിതീഷ് കുമാര്‍ റെഡ്ഡി, ഫസല്‍ ഹാഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വാനിന്ദു ഹസരംഗ, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിങ്, ഞാതവേദ് സുബ്രഹ്‌മണ്യന്‍.
Content Highlight: A interesting factor ab out Sunrisers Hyderabad in IPL history