ഓസ്‌ട്രേലിയ വുമണ്‍സും സൗത്ത് ആഫ്രിക്ക വുമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നോര്‍ത്ത് ഓവല്‍ സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിന്റെ 48ാം ഓവറില്‍ ആയിരുന്നു സംഭവം നടന്നത്. മസബത്ത ക്ളാസിന്റെ ഫുള്‍ടോസ് പന്തില്‍ ബാക്കിലേക്ക് സിക്‌സര്‍ അടിക്കുകയായിരുന്നു കിങ്
എന്നാല്‍ സിക്‌സര്‍ നേടിയതിന് ശേഷം അലനയുടെ ബാറ്റ് സ്റ്റംപില്‍ തട്ടി ഹിറ്റ് വിക്കറ്റ് ആവുകയായിരുന്നു. ഒരു പന്തില്‍ത്തന്നെ സിക്‌സറും വിക്കറ്റും ഉണ്ടായത് ഏറെ ശ്രദ്ധേയമായി. എന്നാല്‍ അമ്പയര്‍ അത് നോ ബോള്‍ വിളിക്കുകയായിരുന്നു.
Alana King manages to hit a six – and her own wicket – off the same ball!
ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ ബെത്ത് മൂണി 91 പന്തില്‍ പുറത്താവാതെ 82 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളാണ് മൂണിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലിയും മികച്ച പ്രകടനം നടത്തി. 73 പന്തില്‍ 60 റണ്‍സാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് ഹീലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. താഹില മഗ്രാത്ത് 35 പന്തില്‍ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് 14 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക 6 3 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയിലാണ്.
ഓസീസ് ബൗളിങ് നിരയില്‍ കിം ഗാര്‍ത്ത്, താഹില മഗ്രാത്ത് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ മികച്ച പ്രകടനം നടത്തി. നിലവില്‍ സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ സുനെ ലൂസ് 17 പന്തില്‍ ആറ് റണ്‍സുമായും നാദിനെ ഡി ക്ലാര്‍ക്ക് 11 പന്തില്‍ എട്ട് റണ്‍സുമായി ക്രീസില്‍ ഉണ്ട്.
അതേസമയം പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചുകൊണ്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഈ മത്സരം വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
Content Highlight: A incident viral on social media suring Australian womens vs South africa womens.