എവിടെ നോക്കിയാ അമ്പയറേ ഔട്ട് വിളിക്കുന്നെ, കിളി പോയോ; വീഡിയോ
Cricket
എവിടെ നോക്കിയാ അമ്പയറേ ഔട്ട് വിളിക്കുന്നെ, കിളി പോയോ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th February 2024, 5:21 pm

ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്റെ വിജയം സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ മത്സരത്തിനിടയില്‍ നടന്ന ഒരു രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ 24ാം ഓവറിലായിരുന്നു സംഭവം നടന്നത്. ഓസ്‌ട്രേലിയന്‍ ബൗളര്‍ ഗാര്‍ഡ്‌നെറിന്റെ 24ാം ഓവറിലെ അവസാന പന്തില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ലൂസ് എല്‍.ബി.ഡബ്യു ആവുകയായിരുന്നു.

എന്നാല്‍ ഈ വിക്കറ്റിന്റെ അന്തിമ വിധി അറിയാന്‍ തേര്‍ഡ് അമ്പയര്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ വിക്കറ്റ് ഇമ്പാക്ട് ഔട്ട് സൈഡ് ആയതിനാല്‍ ഔട്ട് നല്‍കാതിരിക്കുകയായിരുന്നു തേര്‍ഡ് അമ്പയര്‍.

എന്നാല്‍ മത്സരത്തിലെ മെയിന്‍ അമ്പയര്‍ ഔട്ട് എന്ന് ആക്ഷന്‍ കാണിക്കുകയായിരുന്നു. പിന്നീട് തനിക്ക് ഇതില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയതോടെ അമ്പയര്‍ തന്റെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

നോര്‍ത്ത് സിഡ്നി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ മഴ വില്ലനായി വന്നതോടെ 45 ഓവറാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ്ങില്‍ മരിസാന്നെ കാപ്പ് 87 പന്തില്‍ 75 റണ്‍സും അന്നേക് ബോസ്ച്ച് 46 പന്തില്‍ 44 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ഓസീസ് ബൗളിങ് നിരയില്‍ മെയ്ഗാന്‍ ഷട്ട്, അഷ്‌ലീഗ് ഗാര്‍ഡ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 29.3 ഓവറില്‍ 149 റണ്‍സിന് പുറത്താവുകയായിരുന്നു.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ മരിസാനെ കാപ്പ് മൂന്ന് വിക്കറ്റും അയാന്‍ഡ ഹലുബി, നാദിനെ ഡി ക്ലെര്‍ക്ക്, എലിസ് മാരി മാര്‍ക്‌സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഓസീസ് ബാറ്റിങ് നിരയില്‍ കിം ഗാര്‍ത്ത് 48 പന്തില്‍ പുറത്താവാതെ 42 റണ്‍സും ആഷ്‌ലി ഗാര്‍ഡ്‌നെര്‍ 52 പന്തില്‍ 35 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. ഫെബ്രുവരി പത്തിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. നോര്‍ത്ത് സിഡ്‌നി ഓവലാണ് വേദി.

Content Highlight: A incident viral on social media during South Africa vs Australia match.