യൂറോപ്യന്‍ ക്രിക്കറ്റ് ലീഗില്‍ ഇന്‍ഡിപെന്‍ഡന്‍സ് സി.സിയും ഡി.എസ്.ടിയും തമ്മിലുള്ള മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
മത്സരത്തില്‍ ഇന്‍ഡിപെന്‍ഡന്‍സിന്റെ ചെയ്സിങ്ങിനിടെയായിരുന്നു സംഭവം നടന്നത്. മത്സരത്തിന്റെ ആദ്യ ഓവര്‍ എറിഞ്ഞ പെരുഴിയുടെ മൂന്നാം പന്തില്‍ ആയിരുന്നു സംഭവം.
പെരുഴി എറിഞ്ഞ പന്ത് വൈഡ് ആവുകയും വിക്കറ്റ് കീപ്പറുടെ പാഡില്‍ തട്ടി പന്ത് ബൗണ്ടറി ലൈനിലേക്ക് പോവുകയുമായിരുന്നു. എന്നാല്‍ പന്ത് ബൗണ്ടറി ലൈനില്‍ എത്തുന്നതിന് തൊട്ടു മുമ്പായി ഫീല്‍ഡര്‍ കാലുകൊണ്ട് പന്തിനെ തടഞ്ഞുനിര്‍ത്തുകയും ഫീല്‍ഡര്‍ ഡക്ഔട്ടിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു.
എന്നാല്‍ വീഴ്ചയില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റ് താരം തന്റെ ശ്രമം തുടരുകയായിരുന്നു. വീണ്ടും പന്ത് ബൗണ്ടറി ആവാതിരിക്കാന്‍ താരം ശ്രമിച്ചുവെങ്കിലും അത് ഫോറായി മാറുകയായിരുന്നു. ബൗണ്ടറി തടയാന്‍ ഇന്‍ഡിപെന്‍ഡന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ഓടിവന്നെങ്കിലും പന്ത് തടുക്കാന്‍ സാധിച്ചില്ല.
പന്ത് ബൗണ്ടറി ആയതിനുശേഷമുള്ള താരത്തിന്റെ നിരാശയും കാണാന്‍ കഴിയും. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഡക്ഔട്ടിലുള്ള താരങ്ങള്‍ ചിരിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയും.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡി.എസ്.ടി 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് ആണ് നേടിയത്. ഡി.എസ്.ടിക്കായി നായകന്‍ റസ്മല്‍ ശി ഗിവാള്‍ 25 പന്തില്‍ 85 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒരു ഫോറും 12 കൂറ്റന്‍ സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍ഡിപെന്‍ഡന്‍സിന് 10 ഓവറില്‍ എട്ടുവിട്ടു നഷ്ടത്തില്‍ 118 റണ്‍സ് നേടാനാണ് സാധിച്ചത്. ഡി.എസ്.ടി ബൗളിങ്ങില്‍ ജാവീദ് സദ്രാന്‍, ബഷീര്‍ ഖാന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഡി.എസ്.ടി 89 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്‍ഡിപെന്‍ഡന്‍സ് ബാറ്റിങ്ങില്‍ ഒല്ലി നൈറ്റ് ഇന്‍ഗാലെ 26 പന്തില്‍ പുറത്താവാതെ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: A incident viral in a cricket match in Europain cricket league