[]തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നലെ നടന്ന മാര്‍ച്ചിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. []
യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷിനാണ് തലയ്ക്ക് വെട്ടേറ്റത്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്ക് മടങ്ങിയെത്തിയ ഉടനെയായിരുന്നു ആക്രമണം.
ബസ് കാത്തു നില്‍ക്കുന്നതിനിടെ ഇന്നൊവയിലെത്തിയ സംഘം അഭിലാഷിനെ അക്രമി ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു.
ഇന്നലെ മുഖ്യമന്ത്രി രാജിവെക്കണ മെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നടത്തിയ പ്രകടനത്തിനുനേരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണകുമാറിനെ അഭിലാഷ് വടിയുപയോഗിച്ച് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഏറെ വിവാദമാകുകയും ചെയ്തു.
നിയമസഭയിലേക്ക് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകരെ കൊടികെട്ടാനുപയോഗിച്ച വടിയുപയോഗിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
ഈ വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.