| Monday, 13th April 2020, 11:45 pm

ലോക്ഡൗണിനിടെ മദ്യം സൗജന്യമായി വിതരണം ചെയ്ത് യുവാവ്; എന്ത് കൊണ്ട് സൗജന്യമായി നല്‍കിയെന്നതിന് പ്രതികരണം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 വ്യാപനത്തെ തടയുന്നതിന് വേണ്ടി രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് സ്ഥിരമദ്യപാനികള്‍ക്ക് മദ്യം ലഭിക്കാതെ വന്നിരിക്കുകയാണ്. ഈ സമയത്ത് ഹൈദരാബാദിലെ ഒരു യുവാവ് മദ്യം സൗജന്യമായി വിതരണം ചെയ്തു. കുമാര്‍ എന്ന യുവാവാണ് മദ്യം സൗജന്യവിതരണം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്നലെ ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ എന്റെ വീട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ചമ്പാപ്പെട്ട് പ്രദേശത്ത് ഒരു സ്ത്രീ മദ്യം ലഭിക്കാതെ നല്ല പോലെ വിറയ്ക്കുന്നത് കണ്ടു. അവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവര്‍ മാത്രമല്ല വേറെയും ആളുകള്‍ മദ്യം ലഭിക്കാതെ പ്രശ്‌നത്തിലായിരിക്കുന്നത് കണ്ടു. എന്റെ വീട്ടില്‍ ഒരു മദ്യകുപ്പി ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ വിചാരിച്ചു എല്ലാവര്‍ക്കും ഓരോ പെഗ് മദ്യം നല്‍കാമെന്ന്’, കുമാര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കുമാര്‍ എല്ലാവര്‍ക്കും മദ്യം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളെ ലംഘിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശം, മറിച്ച് മദ്യം ലഭിക്കാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുകയായിരുന്നുവെന്നും കുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more