വിന്‍ഡീസിന് ഇതെന്തുപറ്റി; ഓസീസിനെതിരെയുള്ള ടെസ്റ്റില്‍ അടിമുടിമാറ്റം
Sports News
വിന്‍ഡീസിന് ഇതെന്തുപറ്റി; ഓസീസിനെതിരെയുള്ള ടെസ്റ്റില്‍ അടിമുടിമാറ്റം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st December 2023, 4:31 pm

ഓസ്‌ട്രേലിയക്ക് എതിരെ 2024 ജനുവരി 25ന് ഗാബയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അടിമുടി മാറ്റം. ജയ്‌സണ്‍ ഹോള്‍ഡര്‍, കെയ്ന്‍ മയേഴ്‌സ് തുടങ്ങിയ 15 അംഗങ്ങളുള്ള ടീമിലേക്ക് പുതിയ ഏഴ് അണ്‍ ക്യാപ്ഡ് താരങ്ങളെയാണ് തെരഞ്ഞെടുത്തത്.

2023 തുടക്കത്തില്‍ ഇന്ത്യക്കെതിരെ സ്വന്തം തട്ടകത്തില്‍ കളിച്ച ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്, റെയ്മണ്‍ റെയ്ഫര്‍, റഹ്കീം കോണ്‍വാള്‍, ഷാനന്‍ ഗബ്രിയേല്‍, ജോമെല്‍ വാരിക്കന്‍ എന്നിവരെ ആണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം തോളില്‍ പരിക്കുപറ്റി വിശ്രമം തേടിയ ജയ്ഡല്‍ സീല്‍സ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പരമ്പരയില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു മത്സരം പോലും ലഭിക്കാത്ത അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ കെവിന്‍ സിന്‍ക്ലെയറിനെ നിലനിര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ, ബാറ്റര്‍ സക്കറി മക്കാ ടീംസ്‌കി, വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംലാച്ച്, ഓള്‍റൗണ്ടര്‍മാരായ ജസ്റ്റിന്‍ ഗ്രീവ്‌സ്, കാവെം ഹോഡ്ജ്, ഫാസ്റ്റ് ബൗളര്‍മാരായ അക്കീം ജോര്‍ദാന്‍, ഷാമര്‍ ജോസഫ് എന്നിവരാണ് ടീമിലെ മറ്റ് അണ്‍ക്യാപ്ഡ് താരങ്ങള്‍. സൗത്ത് ആഫ്രിക്കയോട് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനമായി ടെസ്റ്റ് കളിച്ച ഗുഡകേഷ് മോട്ടിയെ ടീം തിരിച്ചു വിളിച്ചിട്ടുണ്ട്. ടീമിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് സംസാരിച്ചിരുന്നു.

‘ചില പ്രധാന കളിക്കാരുടെ അഭാവമാണ് ടീമിനെ ബാധിച്ചത്. എന്നാലും ഞങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മികച്ച ടെസ്റ്റ് ആയിരുന്നു ലഭിച്ചത്. അത് മികച്ച കളിക്കാരെ ഞങ്ങള്‍ക്ക് സമ്മാനിച്ചു. തെരഞ്ഞെടുത്ത കളിക്കാര്‍ ഓരോ ടെസ്റ്റിലും മികച്ച വിജയം കണ്ടെത്തി. ഇപ്പോള്‍ അവര്‍ക്ക് കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള അവസരം നല്‍കണം. പക്ഷേ ഓസ്‌ട്രേലിയക്ക് എതിരെയുള്ള ടെസ്റ്റ് മത്സരം കടുത്ത വെല്ലുവിളിയാണ്. പക്ഷേ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,’ സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു.

നിലവില്‍ ഫാസ്റ്റ് ബൗളര്‍ അല്‍സാരി ജോസഫിനെ ടീം വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. ജനുവരി 17ന് അഡ്ലെയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് നാല് ദിവസത്തെ സന്നാഹ മത്സരം കളിക്കും. രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ മത്സരമായിരിക്കും, ജനുവരി 25ന് ഗാബയില്‍ ആരംഭിക്കും.

സ്‌ക്വാഡ്: ക്രിയാഗ് ബ്രാത്ത്വെയ്റ്റ് (ക്യാപ്റ്റന്‍), ടാഗനറൈന്‍ ചന്ദര്‍പോള്‍, അലിക്ക് അത്‌നാസെ, കിര്‍ക്ക് മക്കെന്‍സി, ജോഷ്വ ഡ സില്‍വ, അല്‍സാരി ജോസഫ് (വൈസ് ക്യാപ്റ്റന്‍), കെമര്‍ റോച്ച്, കെവിന്‍ സിന്‍ക്ലെയര്‍, കാവെം ഹോഡ്ജ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അക്കീം ജോര്‍ദാന്‍, ഗുഡകേഷ് മോട്ടി, ടെവിന്‍ ഇംലാച്ച്. ഷാമര്‍ ജോസഫ്, സക്കറി മക്കാസ്‌കി.

Content Highlight:  A huge upset in the West Indies team